വെഴുപ്പൂര്‍ റോഡില്‍ ഗതാഗത തടസ്സം രൂക്ഷം
BY kasim kzm22 April 2018 2:16 AM GMT
kasim kzm22 April 2018 2:16 AM GMT
താമരശ്ശേരി: തലങ്ങും വിലങ്ങും അനധികൃത പാര്‍ക്കിങ് നടത്തുന്നതുമൂലം താമരശ്ശേരി വെഴുപ്പൂര്‍ റോഡില്‍ ഗതാഗത തടസ്സം പതിവാകുന്നു . കച്ചവടക്കാരടക്കമുള്ളവര്‍ക്ക് ഇത് ഏറെ ദുരിതവുമാവുന്നു. പൊട്ടിപ്പൊളിഞ്ഞു വാഹന ഗതാഗതം പോലും നടത്താന്‍ സാധിക്കാതിരുന്ന റോഡ് നവീകരണം നടത്തി വീതി കൂട്ടിയതോടെയാണ് വാഹനങ്ങള്‍ പാര്‍ക്കിങ് ഏരിയ ആക്കി മാറ്റിയത്. ദേശീയപാതയില്‍ നിന്നും മുക്കം സംസ്ഥാനപാതയില്‍ കുടുക്കിലുമ്മാരത്തേക്ക് എളുപ്പത്തിലെത്താനുപകരിക്കുന്ന ഈ റോഡിനു ഇരുവശവുമാണ് ഇപ്പോള്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിടുന്നത്.
ഇതുമൂലം ഈ റോഡിലൂടെ സഞ്ചരിക്കാന്‍ മറ്റ് വാഹനങ്ങള്‍ക്ക് ഏറെ പ്രയാസപ്പെടേണ്ടിവരുന്നു. മറുഭാഗത്തു നിന്നും വാഹനം വരുന്നതോടെ കടന്നുപോവാനാവാതെ തടസ്സം നേരിടുന്നു. ഈ ഭാഗത്തെ കച്ചവടക്കാര്‍ക്കും ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിലേക്കും എത്തുന്നവര്‍ക്ക് ഇത് മൂലം ഏറെ ക്ലേശം അനുഭവിക്കേണ്ടിവരുന്നു. പലരും ദൂരെ ദിക്കുകളിലേക്ക് പോവാനെത്തുന്ന വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്താണ് ബസ്സില്‍ യാത്ര ചെയ്യുന്നത്. ഇവര്‍ പലപ്പോഴും രാത്രി ഏറെ വൈകിയെത്തുന്നത് വരെ ഈ ഭാഗത്ത് ഇവരുടെ വാഹനങ്ങള്‍ മറ്റുള്ളവര്‍ക്ക് ദുരിതമായി നിലകൊള്ളുകയും ചെയ്യുന്നു. ഇവരുടെ അനധികൃത പാര്‍ക്കിങ് പോലിസിന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ല. അനധികൃത പാര്‍ക്കിങ്ങിനെതിരേ പോലിസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് പ്രദേശവാസികളും കച്ചവടക്കാരും.

Next Story
RELATED STORIES
മഴക്കെടുതി: ഹൈദരാബാദില്‍ മതില് ഇടിഞ്ഞുവീണ് ഏഴു മരണം
8 May 2024 4:24 AM GMTവെസ്റ്റ് നൈൽ പനി; ആശങ്ക വേണ്ട, ക്ഷീണം മാറാൻ മാസങ്ങളെടുത്തേക്കാം
8 May 2024 4:14 AM GMTബിലീവേഴ്സ് ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാന് അമേരിക്കയിൽ വാഹനാപകടത്തിൽ ...
8 May 2024 4:00 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMT