വീണ്ടും ന്യൂനമര്‍ദം; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
BY kasim kzm1 Oct 2018 3:07 AM GMT
kasim kzm1 Oct 2018 3:07 AM GMT
തിരുവനന്തപുരം: അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടുന്നു. അറബിക്കടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് ആറാം തിയ്യതിയോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏഴും എട്ടും തിയ്യതികളില്‍ ന്യൂനമര്‍ദം ശക്തിപ്പെട്ട് അറബിക്കടലിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും പറയുന്നു. കടല്‍ അതീവ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആറു മുതല്‍ മല്‍സ്യബന്ധനത്തിനു പോകരുതെന്നാണ് മുന്നറിയിപ്പ്. ദീര്‍ഘനാളത്തേക്ക് അറബിക്കടലില്‍ മല്‍സ്യബന്ധനത്തിനു പോയവര്‍ അഞ്ചാം തിയ്യതിക്കു മുമ്പ് സുരക്ഷിതമായി തീരമണയണമെന്നു ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT