വീണ്ടും ഐഎസ് റിക്രൂട്ട്‌മെന്റ്? കാസര്‍ഗോഡ് നിന്നും 11 പേരെ കാണാനില്ല
BY sruthi srt27 Jun 2018 4:02 AM GMT
X
sruthi srt27 Jun 2018 4:02 AM GMT
കാസര്‍കോഡ്: കാസര്‍ഗോഡ് 11 പേരെ ദുരുഹ സാഹചര്യത്തില്‍ കാണാതായതായി പരാതി. ദുബയിലേക്ക് പോയ രണ്ട് കുടുംബങ്ങളിലെ അംഗങ്ങളെയാണ് കാണാതായത്. ഇതില്‍ ആറുപേര്‍ കുട്ടികളാണ്. ഇവര്‍ ഐഎസില്‍ ചേര്‍ന്നതായും സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം,കാണാതായ സവാദ് തങ്ങള്‍ യമനിലുണ്ടെന്ന് സുഹൃത്തിന്റെ ഫോണ്‍ വഴി അറിയിച്ചതിന്റെ ഓഡിയോ സ്വകാര്യ ചാനല്‍ പുറത്തുവിട്ടു.
മൊഗ്രാല്‍ സ്വദേശി സവാദ്, ഭാര്യ നസീറ മകന്‍ ആറുവയസുള്ള മുസബ്,മൂന്ന് വയസുകാരി മകള്‍ മര്‍ജാന,പതിനൊന്ന് മാസം പ്രായമുള്ള മുഹമ്മില്‍, സവാദിന്റെ രണ്ടാം ഭാര്യ ചെമ്മനാട് സ്വദേശി റഹാനത്ത് എന്നിവരെയാണ് കണാതായത്. നസീറയുടെ പിതാവ് അബ്ദുല്‍ ഹമീദാണ് ഇവരെ കാണാതായെന്ന പരാതി പോലിസിന് നല്‍കിയത്.
അബ്ദുല്‍ ഹമീദ് നല്‍കിയ മൊഴിയില്‍ അണങ്കൂരിലെ മറ്റൊരു കുടുംബത്തിലെ അഞ്ച് പേരെ കൂടി കാണാതായ വിവരമുണ്ട്. അണങ്കൂരിലെ അന്‍വര്‍ കൊല്ലമ്പാടി, ഭാര്യ സീനത്ത് ഇവരുടെ മൂന്ന് മക്കള്‍ എന്നിവരെയാണ് കാണാതായിരിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ല. സവാദിന് ദുബൈയില്‍ ബിസിനസുണ്ട്. ജൂണ്‍ 15 ശേഷം ബന്ധപ്പെടാനാവുന്നില്ലെന്നാണ് പരാതി.

Next Story
RELATED STORIES
തിരുവനന്തപുരത്ത് ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറി സ്കൂട്ടര്‍...
7 May 2024 3:25 PM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMT