Alappuzha local

വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമം : പ്രതികളെഉടന്‍ അറസ്റ്റ് ചെയ്യണം- കാംപസ് ഫ്രണ്ട്



ആലപ്പുഴ: വെള്ളാപ്പള്ളി കോളേജ് ഓഫ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമത്തിനു കാരണക്കാരായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.കോളേജ് പ്രിന്‍സിപ്പല്‍ ഗണേഷ്,ചെയര്‍മാന്‍ സുഭാഷ് വാസു എന്നിവര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടും അറസ്റ്റ് വൈകിപ്പിക്കുകയാണ്. ഇതിനു മുന്‍പ് വിദ്യാര്‍ത്ഥികള്‍ കൊടുത്ത പരാതികളുടെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കെതിരെയും ധാരാളം കേസുകള്‍ നിലവിലുണ്ട്. പക്ഷേ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന നേതാവായ സുഭാഷ് വാസുവിന്റെ രാഷ്ട്രീയ സ്വാധീനം കാരണം ഇയാള്‍ക്ക് പോലീസ് സംരക്ഷണം കൊടുക്കുകയാണ്. സാധാരണക്കാരനെതിരെ ഒരു പരാതി ലഭിക്കുകയാണെങ്കില്‍ അര്‍ദ്ധരാത്രി കതക് ചവിട്ടി തുറന്ന് അറസ്റ്റ് ചെയ്യുന്ന പൊലീസിന്റെ ആവേശം വിഐപികള്‍ പ്രതികളാകുമ്പോള്‍ കെട്ടടങ്ങിപോകുന്നതെന്തെന്നും അദ്ദേഹം ചോദിച്ചു.വെള്ളാപ്പള്ളിയുടെ കോളേജിലെ ഇടിമുറികള്‍ക്കെതിരെ എസ്എഫ്‌ഐ തുടങ്ങി വെച്ച സമരം സിപിഎം ഇടപെട്ട് നിര്‍ത്തിച്ചതിന്റെ ജാള്യത മറക്കാനാണ് എസ്എഫ്‌ഐ ഇപ്പോള്‍ രംഗപ്രവേശനം ചെയ്തിരിക്കുന്നത്. നാലുവര്‍ഷം മുന്‍പ് വിദ്യാര്‍ത്ഥികളുടെ മതസ്വാതന്ത്ര്യത്തിനു വേണ്ടി ആദ്യമായി കോളേജില്‍ ഇടപെട്ട വിദ്യാര്‍ത്ഥി പ്രസ്ഥാനം കാംപസ് ഫ്രണ്ടാണ്.നിയമ വാഴ്ച്ചയെ വെല്ലുവിളിക്കുന്ന പ്രതികളെ സംരക്ഷിക്കുന്ന നിലപാടു പോലീസ് തുടരുകയാണെങ്കില്‍ കാംപസ് ഫ്രണ്ട് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it