റഷീദിന്റെ അറസ്റ്റ് : കോയമ്പത്തൂര്‍ ജയിലില്‍ രണ്ട് മാവോവാദികള്‍ നിരാഹാരത്തില്‍
BY ajay G.A.G19 Jun 2017 4:34 PM GMT
X
ajay G.A.G19 Jun 2017 4:34 PM GMT
കോയമ്പത്തൂര്‍: മാവോവാദി കേസില്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അനൂപ് മാത്യു, വീരമണി എന്നിവര്‍ നിരാഹാര സമരത്തില്‍. ജയിലില്‍ ഇവരെ സന്ദര്‍ശിച്ച സുഹൃത്തുക്കള്‍ക്കെതിരേ വ്യാജ കേസുണ്ടാക്കി ജയിലിലടച്ചതില്‍ പ്രതിഷേധിച്ചാണ് അനൂപും വീരമണിയും നിരാഹാര സമരം ആരംഭിച്ചത്. മലയാളികളായ റഷീദ്, ഹരിഹര വര്‍മ എന്നിവരെയാണ് ജയില്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് പോലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. അനൂപിനെയും വീരമണിയെയും കാണാന്‍ ജയിലില്‍ വന്ന ഇരുവരും പെന്‍ഡ്രൈവ് കൈമാറി എന്നാരോപിച്ചാണ് ജൂണ്‍ പന്ത്രണ്ടിന് പോലിസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞാണ് അനൂപും വീരമണിയും ജയിലില്‍ നിരാഹാരമിരിക്കുന്നത്. 2015ലാണ് അനൂപും വീരമണിയുമുള്‍പ്പടെ അഞ്ച് മാവോവാദികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വച്ചിരിക്കുന്നത്.
Next Story
RELATED STORIES
തിരുവനന്തപുരത്ത് ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറി സ്കൂട്ടര്‍...
7 May 2024 3:25 PM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMT