പുത്തന്‍ചിറ പൊതുജനാരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളംതെറ്റുന്നു
BY kasim kzm25 Jun 2018 4:15 AM GMT
kasim kzm25 Jun 2018 4:15 AM GMT
മാള: പുത്തന്‍ചിറ കുടുംബക്ഷേമ പൊതുജനാരോഗ്യ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു. പുത്തന്‍ചിറ കുടുംബക്ഷേമ പൊതുജനാരോഗ്യ മാതൃശിശു സംരക്ഷണ വിഭാഗം കെട്ടിടം തകര്ച്ചാഭീഷണിയിലായതിനെ തുടര്‍ന്ന് സൗകര്യപ്രഥമല്ലാത്ത താല്‍ക്കാലിക റൂമുകളിലേക്ക് മാറ്റിയതോടെയാണ് പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായത്.
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പുത്തന്‍ചിറ സാമൂഹ്യരോഗ്യ കേന്ദ്രത്തോടനുബന്ധിച്ചാണ് കുടുംബക്ഷേമ കേന്ദ്രത്തിന്റെ കെട്ടിടം സ്ഥിതി ചെയ്യുന്നത്. കാലപ്പഴക്കത്താല്‍ കെട്ടിടം ശോച്യാവസ്ഥയിലായതിനെ തുടര്‍ന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് ഓഫീസ് പ്രവര്‍ത്തനം ലാബിന്റെ മുകളിലുള്ള റൂമിലേക്കും ഡെന്റല്‍ ഒ പിയുടെ സമീപത്തുള്ള റൂമിലേക്കുമാണ് മാറ്റിയത്. ലാബിന്റെ മുകളിലുള്ള ഇടുങ്ങിയ റൂമിലെ അസൗകര്യങ്ങ ള്‍ കാരണം ജീവനക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള സേവനങ്ങള്‍ ലഭിക്കുന്നത് ഉപയോഗമില്ലാതെ കിടക്കുന്ന ഓപറേഷന് തിയറ്ററില്‍ നിന്നാണ്. 1985 ല്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ സീലിംഗില്‍ നിന്ന് സിമന്റ് അടര്‍ന്ന് പോയി കമ്പികള്‍ പുറത്ത് കാണുന്ന സാഹചര്യമാണുള്ളത്.
ഹെല്‍ത്ത് റിസേര്‍ച്ച് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ കെട്ടിടമാണ് തകര്‍ച്ചാ ഭീഷണിയിലായിരിക്കുന്നത്. മാതൃ ശിശു സംരക്ഷണം, ഗര്‍ഭിണികളുടെ പരിശോധന, കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പുകള്‍, ജനനി ശിശു സുരക്ഷാ യോജന, ആരോഗ്യ പോഷണ ക്ലാസ്, ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍, കൗമാര പ്രായക്കാര്‍ക്കുള്ള ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍, സാംക്രമീകരോഗ നിയന്ത്രണ പരിപാടി, ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കുമുള്ള മരുന്ന് വിതരണം, പ്രഥമ ശുശ്രൂഷ നല്കല്, ജീവിത ശൈലി രോഗ പരിശോധന, മരുന്ന് വിതരണം, ജലസ്രോതസുകളുടെ ശുചീകരണം, വയോജന പരിചരണം, സാന്ത്വന പരിചരണം, അയേണ്‍ ഗുളിക, ബ്ലീച്ചിംഗ് പൗഡര്‍, ഒ ആര് എസ് വിതരണം തുടങ്ങിയ സേവനങ്ങളാണ് ഇവിടെ നിന്ന് ലഭിച്ചിരുന്നത്. കെട്ടിടം പുനര്‍നിര്‍മ്മാണത്തിനായി ഫണ്ട് അനുവദിക്കണമെന്ന് എം എല്‍ എ യോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ടി കെ ഉണ്ണികൃഷ്ണന് പറഞ്ഞു.

Next Story
RELATED STORIES
കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMTആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകര്‍ത്തു
4 May 2024 10:37 AM GMT