പിക്കപ്പ് വാനിടിച്ച് സിഗ്നല്‍ സംവിധാനം തകര്‍ന്നു
BY fousiya sidheek30 May 2017 7:08 AM GMT
fousiya sidheek30 May 2017 7:08 AM GMT
തിരുവനന്തപുരം: നിയന്ത്രണം വിട്ടെത്തിയ പിക്കപ്പ് വാനിടിച്ച് ട്രാഫിക് സിഗ്നലും നിരീക്ഷണ കാമറകളും തകര്‍ന്നു. പാളയം മസ്ജിദിനു മുന്നില്‍ ഇന്നലെ പുലര്‍ച്ചെ 3.30 ഓടെയാണ് അപകടം. തമിഴ്‌നാട്ടിലെ കാവല്‍കിണറില്‍ നിന്നും പോത്തന്‍കോട്ടേക്ക് പച്ചക്കറിയുമായി പോയ വാഹനമാണ് അപകടത്തില്‍പെട്ടത്. വാഹനത്തിന്റെ സ്റ്റിയറിങ് ലോക്കായി നിയന്ത്രണം വിട്ടതാണ് അപകടകാരണം. വാഹനത്തില്‍ ഡ്രൈവറും സഹായിമാണ് ഉണ്ടായിരുന്നത്. ഇരുവരും അല്‍ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ചെങ്കല്‍ചൂള ഫയര്‍ഫോഴ്‌സും പോലിസും സ്ഥല ത്തെത്തി തകരാറിലായ സിഗ്നല്‍ സംവിധാനം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT