Idukki local

തൊടുപുഴയില്‍ ഹോട്ടലില്‍ തീപ്പിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം



തൊടുപുഴ: തൊടുപുഴയില്‍ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം.തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്.സംഭവത്തി ല്‍ ആര്‍ക്കും പരിക്കില്ല. ഇടുക്കി റോഡില്‍ പുതിയ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന് സമീപമുള്ള അക്ഷയ ഭവന്‍ എന്ന ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് തീ പടരുന്നത് ഹോട്ടല്‍ ജീവനക്കാര്‍ കാണുന്നത്. ഹോട്ടലിന്റെ അടുക്കളയി ല്‍ നിന്നുമാണ് തീ പടര്‍ന്നത്. ഈ സമയം ഹോട്ടലിനുള്ളില്‍ നിറയെ ആളുകളുണ്ടായിരുന്നു. തീയും പുകയും ഉയര്‍ന്നത് കണ്ട ആളുകള്‍ പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. തീ  വായു കടക്കാനുള്ള അറയിലൂടെ കട പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നില വരെയെത്തി. ഓരോ നിലയുടേയും ജനലിനുള്ളില്‍ നിന്നും തീ പുറത്തേക്ക് ആളിക്കത്തി. തീ പടരുന്നത് കണ്ട് തൊഴിലാളികള്‍ കെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സ്ഥലത്തെത്തിയ തൊടുപുഴ അഗ്നിശമന സേനാ വിഭാഗമാണ് തീ നിയന്ത്രിച്ചത്. രണ്ട് യൂണിറ്റ് വാഹനം സ്ഥലത്തെത്തിയിരുന്നു. കെട്ടിടത്തിന്റെ മൂന്നാം നിലയിലെത്തി എയര്‍ ഹോളിലൂടെ വെള്ളം പമ്പ് ചെയ്താണ് തീ കെടുത്തിയത്. മൂന്ന് നിലകളുള്ള കെട്ടിടത്തില്‍ പത്തിലധികം സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഗ്യാസ് കുറ്റികളെല്ലാം ഹോട്ടലിന് പുറത്ത് സൂക്ഷിച്ചതിനാ ല്‍ വന്‍ അപകടം ഒഴിവായി. ഗ്യാസ് അടുപ്പില്‍ നിന്നുമാണ് തീപടര്‍ന്നത്. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടല്‍. ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത് മൂന്ന് നില കെട്ടിടത്തില്‍ താഴത്തെ നിലയിലാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്.അടുക്കളയിലെ വയറിങ് അടക്കം കത്തിനശിച്ചു.ഏകദേശം ആറ് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it