palakkad local

കുടിവെള്ളവിതരണം : എംഎല്‍എയുടെ ഭീഷണി ജാള്യത മറക്കാന്‍- യൂത്ത്‌ലീഗ്



പട്ടാമ്പി: കുടിവെള്ള വിതരണത്തിന് താലൂക്ക് ഓഫിസ് സ്തംഭിപ്പിക്കുമെന്ന മുന്നറിയിപ്പ് എംഎല്‍എ നല്‍കിയ വാഗ്ദാനം നടപ്പാക്കാനാകാത്തതിലെ ജാള്യത മറക്കാനാണെന്നും ഇതുകൊണ്ടൊന്നും ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാവില്ലെന്നും മുസ്‌ലിംയൂത്ത്‌ലീഗ് പട്ടാമ്പി നിയോജകമണ്ഡലം നേതൃയോഗം അഭിപ്രായപ്പെട്ടു. പട്ടാമ്പി നിയോജകമണ്ഡലത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിട്ട് മാസങ്ങളായി. പുഴയും മറ്റു ജലസ്രോതസ്സുകളും മുമ്പെങ്ങുമില്ലാത്ത വിധം വറ്റിവരണ്ടിരിക്കുകയാണ്. ടാങ്കര്‍ലോറികളില്‍ വെള്ളമെത്തിക്കുമെന്ന് എംഎല്‍എ എല്ലായിടത്തും പറഞ്ഞുനടന്നിരുന്നു. എംഎല്‍എ കബളിപ്പിക്കുകയാണെന്ന ആരോപണം ബലപ്പെട്ടിരിക്കുകയാണ്. കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് താലൂക്ക് വികസനസമിതി യോഗത്തില്‍ ഉദ്യോഗസ്ഥരെ പഴി പറഞ്ഞ് എംഎല്‍എ രക്ഷപ്പെടാന്‍ ശ്രമിച്ചത്. ജലവിതരണം തുടങ്ങിയില്ലെങ്കില്‍ താലൂക്ക് ഓഫിസ് സ്തംഭിപ്പിക്കുമെന്നാണ് എംഎല്‍എയുടെ ഭീഷണി. കുടിവെള്ളപ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സി എ  റാസിയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ്് സിഎ സാജിത് ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി കെ കെഎ അസീസ്, പി ടി ഹംസ, കെഎ റഷീദ്, ടി മുജീബ്, ഇസ്മായില്‍ വിളയൂര്‍, വി എം ഷരീഫ് സംസാരിച്ചു.
Next Story

RELATED STORIES

Share it