Cricket

ഇന്ത്യ പൊരുതുന്നു; നാളെ ഇന്ത്യക്ക് നിര്‍ണായകം

ഇന്ത്യ പൊരുതുന്നു; നാളെ ഇന്ത്യക്ക് നിര്‍ണായകം
X

ജോഹന്നാസ്ബര്‍ഗ്: ഇന്ത്യയുടെ പേസ്ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കരുത്തുകാട്ടിയപ്പോള്‍ ആതിഥേയര്‍ ഒന്നാം ഇന്നിങ്‌സില്‍ 194 റണ്‍സിന് പുറത്ത്. ജസ്പ്രീത് ബൂംറയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. ഏഴ് റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റിന് 4 റണ്‍സെന്ന നിലയിലാണുള്ളത്. മുരളി വിജയ് (13*), കെ എല്‍ രാഹുല്‍ (16) എന്നിവരാണ് ക്രീസില്‍. ഒമ്പത് വിക്കറ്റുകള്‍ ശേഷിക്കെ 42 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്.
രണ്ടാം ദിനം ഒരു വിക്കറ്റിന് ആറ് റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിലേ തന്നെ പ്രഹരമേറ്റു. സ്‌കോര്‍ബോര്‍ഡ് 16 റണ്‍സില്‍ നില്‍ക്കെ ഡീന്‍ എല്‍ഗര്‍ (4) കൂടാരം കയറി. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ പാര്‍ഥിവ് പട്ടേലിന് ക്യാച്ച് സമ്മാനിച്ചാണ് എല്‍ഗര്‍ മടങ്ങിയത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുകൂടിയ ഹാഷിം അംലയും (61) കഗിസോ റബാദയും ചേര്‍ന്ന് (30) ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നല്‍കി. ഇരുവരും 64 റണ്‍സിന്റെ കൂട്ടുകെട്ടുമായി മുന്നേറവെ ഇശാന്ത് ശര്‍മ കൂട്ടുകെട്ട് പൊളിച്ചു. 84 പന്തുകള്‍ നേരിട്ട് ആറ് ബൗണ്ടറികള്‍ ഉള്‍പ്പെട്ട റബാദയെ ഇശാന്ത് സ്ലിപിന്‍ രഹാനെയുടെ കൈകളിലെത്തിക്കുകയായിരുന്നു. റബാദ മടങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ബോര്‍ഡ് മൂന്ന് വിക്കറ്റിന് 80 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് പിഴുത ഇന്ത്യന്‍ ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കയെ രകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുന്നതില്‍ നിന്ന് തടുക്കുകയായിരുന്നു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സിനെ(5) നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ഭുവനേശ്വര്‍ കുമാര്‍ ഗാലറിയിലേക്ക് മടക്കി. ഭുവിയുടെ സകര്‍പ്പന്‍ സ്വിങ് ബൗളില്‍ ക്ലീന്‍ബൗള്‍ഡായാണ് ഡിവില്ലിയേഴ്‌സ് മടങ്ങിയത്. അധികം വൈകാതെ ബൂംറയ്ക്ക് മുന്നില്‍ ക്ലീന്‍ബൗള്‍ഡായി ഫഫ് ഡുപ്ലെസിസും (8) മടങ്ങി. പരമ്പരയില്‍ മോശം ഫോമില്‍ തുടരുന്ന ക്വിന്റന്‍ ഡീ കോക്ക് (8) വീണ്ടും നിരാശപ്പെടുത്തി കൂടാരം കയറുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ബോര്‍ഡ്  ആറ് വിക്കറ്റിന് 125 റണ്‍സെന്ന തകര്‍ച്ചയുടെ വക്കിലായിരുന്നു. എന്നാല്‍ ഏഴാം വിക്കറ്റില്‍ വെര്‍ണോന്‍ ഫിലാണ്ടറെ (35) കൂട്ടുപിടിച്ച് അംല പൊരുതിയതാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ആതിഥേയരെ രക്ഷിച്ചത്. 121 പന്തില്‍ ഏഴ് ഫോറുകള്‍ ഉള്‍പ്പെടെ അര്‍ധ സെഞ്ച്വറി അക്കൗണ്ടിലാക്കിയ അംലയെ ബൂംറ ഹര്‍ദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ചു. അധികം വൈകാതെ പൊരുതിക്കൡച്ച ഫിലാണ്ടറെ ഷമിയും മടക്കി. ഫെലുക്കുവായോയെയും (9) എന്‍ഗിഡിയേയും (0) പുറത്താക്കി ബൂംറ അഞ്ച് വിക്കറ്റ് പൂര്‍ത്തിയാക്കിയപ്പോള്‍ ആതിഥേയരുടെ ചെറുത്ത് നില്‍പ്പ് അവസാനിച്ചു. 18.5 ഓവറില്‍ 54 റണ്‍സ് വിട്ടുകൊടുത്താണ് ബൂംറയുടെ അഞ്ച് വിക്കറ്റ് പ്രകടനം. ഭുവനേശ്വര്‍ കുമാര്‍ മൂന്നും ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി.
ഓപണിങില്‍ കെ എല്‍ രാഹുലിന് പകരം പാര്‍ഥിവ് പട്ടേലുമായാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സിനിറങ്ങിയത്. മികച്ച ഷോട്ടുകളുമായി തുടങ്ങിയ പട്ടേല്‍ (16) പ്രതീക്ഷ നല്‍കിയെങ്കിലും വെര്‍ണോന്‍ ഫിലാണ്ടറുടെ പന്തില്‍ മാര്‍ക്കറാമിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. കളി തീരാന്‍ മൂന്ന് ദിവസം ബാക്കി നില്‍ക്കെ മികച്ച ലീഡ് അടിച്ചെടുക്കാനുറച്ചാവും ഇന്ത്യ നാളെ പാഡണിയുക.
Next Story

RELATED STORIES

Share it