Flash News

ഇനി താജ്മഹല്‍ സന്ദര്‍ശനം മൂന്നുമണിക്കൂര്‍ മാത്രം

ഇനി താജ്മഹല്‍ സന്ദര്‍ശനം മൂന്നുമണിക്കൂര്‍ മാത്രം
X
ആഗ്ര: സന്ദര്‍ശകര്‍ താജ്മഹലില്‍ ചെലവഴിക്കുന്ന സമയം കുറക്കാന്‍ തീരുമാനം. മൂന്നുമണിക്കൂര്‍ മാത്രമേ ഇനി സന്ദര്‍ശത്തിന് അനുവദിക്കു.ഏപ്രില്‍ ഒന്നുമുതല്‍ ഇത് നിലവില്‍ വരുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രത്യേക ചാര്‍ജ് നല്‍കണം.



ഇത് എല്ലാ സന്ദര്‍ശകര്‍ക്കും ബാധകമായിരിക്കും. ഓരോ ടിക്കറ്റിലും പ്രവേശന സമയം രേഖപ്പെടുത്തിയിരിക്കും. ഓണ്‍ലൈന്‍ ടിക്കറ്റുകളിലും സമയം വ്യക്തമാക്കിയിരിക്കും. ടിക്കറ്റും സന്ദര്‍ശക സമയവും പരിശോധിക്കുന്നതിന് പ്രത്യേക ജീവനക്കാരെയും ഏര്‍പ്പെടുത്തും. താജ്മഹല്‍ സന്ദര്‍ശിക്കുന്നതിന് പ്രതിദിനം അമ്പതിനായിരം പേരാണ് ഇപ്പോള്‍ എത്തുന്നത്.
Next Story

RELATED STORIES

Share it