ആധാറില്‍ പിശക്; 1000 പേരുടെ ജനനത്തിയ്യതി ജനുവരി 1
BY fousiya sidheek24 May 2017 3:17 AM GMT
fousiya sidheek24 May 2017 3:17 AM GMT
അലഹബാദ്: ഉത്തര്‍പ്രദേശിലെ ഗ്രാമത്തില്‍ 1000 പേര്‍ക്ക് ആധാറില്‍ ഒരേ ജനനത്തിയ്യതി. അലഹബാദിനു സമീപം കാഞ്ചസ ഗ്രാമത്തിലാണ് സംഭവം. 5000 പേരില്‍ 1000 പേരുടെയും ജനനത്തിയ്യതി ജനുവരി ഒന്ന് ആണ്. എന്നാല്‍, വര്‍ഷങ്ങളില്‍ വ്യത്യാസമുണ്ട്. സാങ്കേതിക തകരാറുമൂലം സംഭവിച്ച തെറ്റില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇത്രയും വലിയ തെറ്റ് എങ്ങനെയാണ് സംഭവിച്ചത് എന്ന് പരിശോധിക്കുമെന്നും തെറ്റു തിരുത്തുന്നതിനായുള്ള നടപടികള്‍ നടപ്പിലാക്കുമെന്നും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസര്‍ നീരജ് ഡ്യൂബേ പറഞ്ഞു. കൂട്ടത്തെറ്റിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും തെറ്റുള്ള ആധാര്‍ കാര്‍ഡ് ലഭിച്ചവര്‍ക്ക് പുതിയ ആധാര്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMTആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകര്‍ത്തു
4 May 2024 10:37 AM GMT