Sub Lead

വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് പകല്‍ നാളം സംഘടിപ്പിച്ചു

വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് പകല്‍ നാളം സംഘടിപ്പിച്ചു
X

ആലുവ: 'സാമൂഹിക തിന്മകള്‍ക്കെതിരേ സ്ത്രീ മുന്നേറ്റം' എന്ന പ്രമേയത്തില്‍ ഫെബ്രുവരി ഒന്നുമുതല്‍ 29 വരെ നടത്തിവരുന്ന സംസ്ഥാന കാംപയിനിന്റെ ഭാഗമായി വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് എറണാകുളം ജില്ലാ കമ്മിറ്റി 'പകല്‍ നാളം' സംഘടിപ്പിച്ചു. എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗവും ചെങ്ങമനാട് പഞ്ചായത്ത് തുരുത്ത് വാര്‍ഡ് മെംബറുമായ നിഷ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ പരിഗണന ലഭിക്കുന്ന വിഭാഗമാണെന്ന് ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശമാണെന്നും അത് നേടിയെടുക്കാന്‍ വേണ്ടി സ്ത്രീ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. നീതി നടപ്പാക്കുന്നതിന് വേണ്ടിയാണ് നിയമസംവിധാനമെങ്കില്‍ സമയബന്ധിതമായി നടപ്പാക്കേണ്ട ഉത്തരവാദിത്വം ഉദ്യോഗസ്ഥ വിഭാഗത്തിനും സര്‍ക്കാരിനുമുണ്ട്. അതിന് അവര്‍ തയ്യാറാവാത്ത കാലത്തോളം അക്രമികള്‍ ഇവിടെ വിലസുക തന്നെ ചെയ്യും. അതിനെതിരേ അവരുടെ കൈകള്‍ പിടിക്കാന്‍ പിടിക്കാന്‍ തെരുവോരങ്ങളില്‍ സ്ത്രീസമൂഹം സജ്ജരാവേണ്ടതുണ്ടെന്നും അവര്‍ ആവശ്യപ്പെട്ടു. വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സുമയ്യാ സിയാദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഫാത്തിമാ അജ്മല്‍, കമ്മിറ്റിയംഗം, മാജിതാ ജലീല്‍ സംസാരിച്ചു.

കൊടുവള്ളി: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് കൊടുവള്ളി മണ്ഡലം കമ്മിറ്റി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഷബ്‌ന തച്ചപ്പൊയില്‍ ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ ജില്ലാ സെക്രട്ടറി പി ടി അഹമ്മദ് വിഷയം അവതരിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് നജുമ അധ്യക്ഷത വഹിച്ചു. ആസിയാ ബീവി, റസാഖ് മാസ്റ്റര്‍ കൊന്തളത്ത്, റംല റസാഖ് സംസാരിച്ചു.

Next Story

RELATED STORIES

Share it