Sub Lead

ചിരാഗ് പാസ്വാന്റെ പാര്‍ട്ടിയുമായി ബിജെപി സഖ്യം; പ്രതിഷേധവുമായി ആര്‍എല്‍ജിപി, കേന്ദ്രമന്ത്രി രാജിവച്ചു

ചിരാഗ് പാസ്വാന്റെ പാര്‍ട്ടിയുമായി ബിജെപി സഖ്യം; പ്രതിഷേധവുമായി ആര്‍എല്‍ജിപി, കേന്ദ്രമന്ത്രി രാജിവച്ചു
X

പട്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അനന്തരവന്‍ ചിരാഗ് പാസ്വാന്റെ പാര്‍ട്ടിയുമായി ബിജെപി സഖ്യം പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ ലോക് ജനതാ പാര്‍ട്ടി(ആര്‍എല്‍ജിപി) അധ്യക്ഷനും അമ്മാവനുമായ പശുപതി കുമാര്‍ പരാസ് കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു. ചിരാഗ് പാസ്വാനുമായി ബിജെപി സീറ്റ് വിഭജനം പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്ക് ശേഷമാണ് ലോക് ജനശക്തി പാര്‍ട്ടിയുടെ മറ്റൊരു വിഭാഗത്തെ നയിക്കുന്ന അദ്ദേഹത്തിന്റെ അമ്മാവന്‍ പശുപതി കുമാര്‍ പരാസ് കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചത്. 'എന്‍ഡിഎ സഖ്യം പ്രഖ്യാപിച്ചു. ഞാന്‍ പ്രധാനമന്ത്രിയോട് നന്ദിയുള്ളവനാണ്. ഞാനും എന്റെ പാര്‍ട്ടിയും അനീതി നേരിട്ടു. അതിനാല്‍ ഞാന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുന്നുവെന്നാണ് പരസ് അറിയിച്ചത്. ചിരാഗ് പാസ്വാനെ ബിജെപി തിരഞ്ഞെടുത്തപ്പോള്‍ അദ്ദേഹത്തിന്റെ അമ്മാവന്‍ പശുപതി പരാസിനെ ഉപേക്ഷിച്ചെന്നും ആര്‍എല്‍ജിപി പ്രസ്താവിച്ചു.

Next Story

RELATED STORIES

Share it