സഹോദരിമാര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടു
താനൂര്‍: താനാളൂരില്‍ കെപുരം മഹല്ലില്‍ പട്ടരുപറമ്പിലെ സഹോദരിമാര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടു. വെട്ടം പരിയാപുരം കാനൂര്‍ സ്വദേശി കടവത്ത് ചെറയപറമ്പില്‍ ആലായി-ഫാത്തിമ ദമ്പതികളുടെ മക്കളായ തിത്തിക്കുട്ടി, നഫീസ എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടത്. ഒരേ ദിവസമാണ് ഇവരുടെ വിവാഹം നടന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. കെ പുരം മഹല്ല് മുന്‍ സെക്രട്ടറി പട്ടരുപറമ്പ് വരിക്കോട്ടില്‍ അബ്ദുല്‍ ഖാദറിന്റെ ഭാര്യ തിത്തിക്കുട്ടി(75) തിങ്കളാഴ്ച രാത്രി 7.30നാണ് മരിച്ചത്. അയല്‍വാസി കൂടിയായ കെ പുരം പട്ടരുപറമ്പ് പരേതനായ കുന്നമ്പത്ത് അബ്ദുല്ല മുസ്‌ലിയാരുടെ ഭാര്യ നഫീസ(76) ഇന്നലെ രാവിലെ 9.30 ഓടെയാണ് മരണപ്പെട്ടത്.
തിത്തിക്കുട്ടിയുടെ മക്കള്‍: റുഖിയ, സുലൈഖ, ഹഫ്‌സത്ത്, ശരീഫ, അബ്ബാസ്, സലീം, മൈമൂന, സഫിയ, സക്കീന. മരുമക്കള്‍: ഹംസ, മുഹമ്മദ്‌സമീര്‍, സഫിയ, ആയിഷ, മന്‍സൂര്‍, നവാസ്, ദിറാര്‍, പരേതനായ അബ്ദുര്‍റഹ്മാന്‍.
നഫീസയുടെ മക്കള്‍: ആയിഷ ബീവി, ബാപ്പുട്ടി എന്ന അഷ്‌റഫ്, ഹംസക്കുട്ടി, മുസ്തഫ, ജസീറ. മരുമക്കള്‍: ഹുസയ്ന്‍, റംല, സാജിത, സമീറ, അബ്ദുല്‍ അസീസ്.
ഇരുവരുടെയും മയ്യിത്തുകള്‍ കെപുരം മഹല്ല് ഖബര്‍സ്ഥാനില്‍ അടുത്തടുത്തായി ഖബറടക്കി.
RELATED STORIES
എസ്എസ്എല്‍സി: വിജയശതമാനം 99.69; 71,831 പേര്‍ക്ക് ഫുള്‍ എ പ്ലസ്
8 May 2024 10:44 AM GMTസാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള...
8 May 2024 9:56 AM GMTമാധ്യമപ്രവര്‍ത്തനം ഇന്നൊരു അപകടകരമായ ജോലിയാണ്....
3 May 2024 10:07 AM GMTരാഹുല്‍ ഗാന്ധി റായ്ബറേലിയില്‍; അമേത്തിയില്‍ കെഎല്‍ ശര്‍മ
3 May 2024 5:29 AM GMTജാവദേക്കറുമായുള്ള ചര്‍ച്ച; ഇപിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന്...
29 April 2024 2:18 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT