ഫലസ്തീന്‍ അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍ വിദേശവനിതകള്‍ക്കെതിരേ കേസെടുത്ത് പോലിസ്
എറണാകുളം: ഫലസ്തീനെ അനുകൂലിച്ച് സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡ് നശിപ്പിച്ച സംഭവത്തില്‍ പ്രതികളായ വിദേശവനിതകള്‍ക്കെതിരേ പ്രതിഷേധത്തിനൊടുവില്‍ പോലിസ് കേസെടുത്തു. മട്ടാഞ്ചേരി ഫോര്‍ട്ടുകൊച്ചി ജങ്കാര്‍ ജെട്ടിക്കു സമീപത്തെ റോഡരികില്‍ എസ് ഐഒ സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകളാണ് ഓസ്ട്രിയന്‍ വംശജരായ രണ്ടു വനിതകള്‍ പരസ്യമായി നശിപ്പിച്ചത്. സംഭവത്തില്‍ എസ് ഐഒ കൊച്ചി ഏരിയാ സെക്രട്ടറിയുടെ പരാതിയിലാണ് കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരേ പോലിസ് കേസെടുത്തത്. ഫഌക്‌സ് ബോര്‍ഡ് നശിപ്പിച്ച വിദേശ വനിതകള്‍ക്കെതിരേ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ആദ്യഘട്ടത്തില്‍ ഇവരെ സംരക്ഷിക്കാനാണ് പോലിസ് ശ്രമിച്ചത്. എന്നാല്‍, നാട്ടുകാര്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചതോടെ അര്‍ധരാത്രിയിലാണ് പോലിസ് കേസെടുത്തത്. ഇതുസംബന്ധിച്ച് പോലിസും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കവും ഉണ്ടായിരുന്നു. വനിതകള്‍ക്കെതിരേ ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
RELATED STORIES
പാലക്കാട് ബാന്‍ഡ് മേളം അവതരിപ്പിക്കുന്നതിനിടെ ബ്യുഗിള്‍ കലാകാരന്...
30 April 2024 5:37 AM GMTഉഷ്ണതരംഗം: പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ കലക്ടറുടെ...
29 April 2024 12:01 PM GMTപാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTഎസ് ഡിപിഐ പാലക്കാട് ജില്ലാ നേതൃസംഗമം നടത്തി
21 March 2024 4:37 PM GMTമോദിയുടെ റോഡ് ഷോ: പരീക്ഷാര്‍ഥികളോട് രണ്ടു മണിക്കൂര്‍ നേരത്തേ...
18 March 2024 12:28 PM GMT