കല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരണപ്പെട്ടു
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്മാന് ഒ എം എ സലാമിന്റെ മകളും കോഴിക്കോട് മെഡിക്കല്‍ കോളജ് മെഡിക്കല്‍ വിദ്യാര്‍ഥിനിയുമായ ഫാത്തിമ തസ്കിയ(24) ആണ് മരണപ്പട്ടത്.
BY BSR18 April 2024 1:15 AM GMT
X
BSR18 April 2024 1:15 AM GMT
കല്‍പ്പറ്റ: വയനാട്ടിലെ കല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരണപ്പെട്ടു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്മാന് ഒ എം എ സലാമിന്റെ മകളും കോഴിക്കോട് മെഡിക്കല്‍ കോളജ് മെഡിക്കല്‍ വിദ്യാര്‍ഥിനിയുമായ ഫാത്തിമ തസ്കിയ(24) ആണ് മരണപ്പട്ടത്. മഞ്ചേരി പാലക്കുളം സ്വദേശിനിയാണ്. മെഡിക്കല്‍ ഹെല്‍ത്ത് ക്ലബ്ബ് മീറ്റിങുമായി ബന്ധപ്പെട്ട് കല്‍പ്പറ്റയില്‍ പോയി തിരിച്ചവരുന്നതിനിടെയാണ് അപകടം. പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോവുന്ന റോഡിലെ വളവില്‍ തസ്കിയയും കൂട്ടുകാരിയും സഞ്ചരിച്ച സ്കൂട്ടര്‍ റോഡില്‍ നിന്നു താഴ്ചയിലേക്ക് മറിയുകയായിരുന്നു. മയ്യിത്ത് കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹായത്രികയായ അജ്മിയയെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
ഊട്ടിയിലും ചുട്ടുപൊള്ളുന്ന ചൂട് ;73 വർഷത്തിനിടെ ഏറ്റവും ഉയർന്ന താപനില
30 April 2024 6:40 PM GMTഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 8 നും ഹയര്‍സെക്കന്ററി...
30 April 2024 6:33 PM GMTനവകേരള ബസ് ഇനി ഗരുഡപ്രീമിയം; കോഴിക്കോട്-ബെംഗളൂരു യാത്രയ്ക്ക് 1117 രൂപ
30 April 2024 5:31 PM GMTതൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ്...
30 April 2024 4:37 PM GMTദല്ലാള്‍ നന്ദകുമാറിനും ശോഭാ സുരേന്ദ്രനും കെ സുധാകരനുമെതിരേ ഇ പി...
30 April 2024 4:08 PM GMTകൊല്ലത്ത് ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറി ജീവനക്കാരന് മരിച്ചു
30 April 2024 3:58 PM GMT