മലയാളി യുവാവ് കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ചു; വിവരമറിഞ്ഞ് മാതാവ് ആത്മഹത്യ ചെയ്തു
ആലപ്പുഴ: മലയാളി യുവാവ് കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ചതിനു പിന്നാലെ വിവരമറിഞ്ഞ മാതാവ് ആത്മഹത്യ ചെയ്തു. മാവേലിക്കര ജില്ലാ ആശുപത്രിയിലെ മുന്‍ ഇഎന്‍ടി സര്ജന് ഡോ. മെഹറുന്നിസയെയാണ് വെള്ളിയാഴ്ച രാവിലെ 7.30ഓടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി കാനഡയില്‍ അപകടത്തില്‍ ഇവരുടെ മകന് ബിന്യാമിന് മരണപ്പെട്ടിരുന്നു. മകന്റെ മരണത്തിനു പിന്നാലെയാണ് മാതാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാനഡയില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായിരുന്ന ബിന്യാമിന് ബസ് അപകടത്തിലാണ് മരണപ്പെട്ടത്. 'തന്റെ മകന് പോയി, ഇനി താന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ലെ'ന്ന് സുഹൃത്തിനെ വിളിച്ച് മെഹറുന്നിസ പറഞ്ഞിരുന്നതായാണ് വിവരം. സുഹൃത്ത് ഇക്കാര്യം അവരുടെ ഭര്‍ത്താവിനെ അറിയിച്ചെങ്കിലും ഇദ്ദേഹവും ഇളയമകനും പള്ളിയിലായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് മെഹറുന്നിസയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കായംകുളം പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
RELATED STORIES
വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീ പടർന്ന് കുട്ടികളടക്കം ആറുപേർ...
27 April 2024 9:10 AM GMTതീപിടിച്ച കെട്ടിടത്തില്‍ നിന്നും സ്വന്തം ജീവന് പണയംവെച്ച് 50 പേരെ...
27 April 2024 9:09 AM GMTപയ്യന്നൂരിൽ പോളിങ് സ്റ്റേഷനിൽ ബൂത്ത് ഏജന്റുമാർക്ക് മർദനം
27 April 2024 9:04 AM GMTഎല്‍ഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേര്‍ക്ക് ...
27 April 2024 9:03 AM GMTലൈംഗികാതിക്രമ പരാതിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്...
27 April 2024 9:00 AM GMTസിബിഎസ്ഇ ബോർഡ് പരീക്ഷകൾ 2025-'26 അധ്യയനവർഷം മുതൽ വർഷത്തിൽ രണ്ടുതവണ
27 April 2024 8:57 AM GMT