Sub Lead

ശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്

ശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
X

തെഹ്‌റാന്‍: ആക്രമിക്കാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്. ഇസ്രായേല്‍ തിരിച്ചടിക്കുകയും ഇറാന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഉടന്‍ പ്രതികരിക്കുമെന്നും പരമാവധി ശക്തമായി പ്രതികരിക്കുമെന്നും വിദേശകാര്യ മന്ത്രി ഹുസയ്ന്‍ ആമിര്‍ അബ്ദുല്ലാഹിയന്‍ മുന്നറിയിപ്പ് നല്‍കി. ഇറാനെതിരേ ഒരു രാത്രിയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് പ്രസ്താവന വന്നത്. ഇസ്രായേലിന്റെ ആക്രമണത്തെ നുഴഞ്ഞുകയറ്റക്കാരുടെ ആക്രമണമെന്നാണ് ഇറാന്‍ വിശേഷിപ്പിച്ചതെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.

അതേസമയം, വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരികയാണെന്നും മാധ്യമറിപോര്‍ട്ടുകള്‍ കൃത്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ദമാസ്‌കസിലെ ഇറാന്‍ എംബസി ആക്രമിച്ചതിനു തിരിച്ചടിയെന്നണം ശനിയാഴ്ചയാണ് ഇറാന്‍ ഇസ്രായേലിനെതിരേ തിരിച്ചടിച്ചത്. എംബസി ആക്രമണത്തില്‍ ജനറല്‍ ഉള്‍പ്പെടെ ഏഴ് ഉന്നത ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് 300 ഓളം മിസൈലുകളും ഡ്രോണുകളഉം ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം. ഇതിനു ശേഷം ഇസ്രായേല്‍ ഇറാനിലെ ഇസ്ഫഹാന്‍ നഗരത്തില്‍ വ്യോമാക്രമണം നടത്ത. എന്നാല്‍, വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് മൂന്ന് ഡ്രോണുകള്‍ തകര്‍ത്തതായി ഇറാന്‍ അറിയിച്ചു.

Next Story

RELATED STORIES

Share it