വര്‍ക്കലയില്‍ മൊബൈല്‍ ഫോണിനെ ചൊല്ലി പൂജാരിമാര്‍ തമ്മില്‍ തര്‍ക്കം; ഒരാള്‍ കൊല്ലപ്പെട്ടു
BY BSR24 Feb 2024 5:53 AM GMT
X
BSR24 Feb 2024 5:53 AM GMT
തിരുവനന്തപുരം: മൊബൈല്‍ ഫോണിനെച്ചൊല്ലി പൂജാരിമാര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വര്‍ക്കല ചാലുവിള കനാലിന് സമീപം താമസിക്കുന്ന പൂജാരിയായ നാരായണന്‍ ആണ് കൊല്ലപ്പെട്ടത്. അയല്‍വാസിയും പൂജാരിയുമായ നൂറനാട് സ്വദേശി അരുണിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം. നാരായണന്റെ വീട്ടില്‍ വച്ച് മൊബൈല്‍ ഫോണിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. തുടര്‍ന്ന് നാരായണനെ വീടിന് മുന്‍വശത്തുള്ള തോട്ടിലേക്ക് തള്ളിയിടുകയായിരുന്നു. തോട്ടിലെ പാറക്കെട്ടില്‍ തലയിടിച്ച നാരായണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാരായണന്റെ ഭാര്യയെയും അരുണ്‍ മര്‍ദിച്ചതായി പരാതിയുണ്ട്.
Next Story
RELATED STORIES
ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ് ആത്മഹത്യയ്ക്ക്...
7 May 2024 7:16 AM GMTകൊല്ലത്ത് ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറി ജീവനക്കാരന് മരിച്ചു
30 April 2024 3:58 PM GMTരാജ്യത്തെ വീണ്ടെടുക്കാന്‍ ദേശസ്നേഹികള്‍ ഐക്യപ്പെടണം: അഡ്വ....
29 Feb 2024 2:27 PM GMTചാത്തന്നൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ മരിച്ച...
22 Feb 2024 5:36 PM GMTഅബ്ദുല്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
20 Feb 2024 4:58 AM GMTബെംഗളൂരുവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു
20 Feb 2024 4:48 AM GMT