Sub Lead

ഹിന്ദു രാഷ്ട്രം എന്ന അജണ്ട ആര്‍എസ്എസ് ഉപേക്ഷിക്കുമോ?, അടുത്ത സര്‍സംഘചാലക് ബ്രാഹ്മണനല്ലാത്ത ആളായിരിക്കുമോ?; വെല്ലുവിളിച്ച് ദിഗ്വിജയ് സിംഗ്

ഹിന്ദു രാഷ്ട്രം എന്ന അജണ്ട ആര്‍എസ്എസ് ഉപേക്ഷിക്കുമോ?, അടുത്ത സര്‍സംഘചാലക് ബ്രാഹ്മണനല്ലാത്ത ആളായിരിക്കുമോ?;  വെല്ലുവിളിച്ച് ദിഗ്വിജയ് സിംഗ്
X

ന്യൂഡല്‍ഹി: ആര്‍എസ്എസിന് മാറാന്‍ കഴിയുമോയെന്ന് വെല്ലുവിളിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത് ദസറ ദിനത്തില്‍ സ്ത്രീകളെ അനുകൂലിച്ച് നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് ട്വീറ്റുകളിലൂടെ ചോദ്യങ്ങള്‍ ഉയര്‍ത്തി ദിഗ്വിജയ് സിംഗ് രംഗത്തെത്തിയത്. ആര്‍എസ്എസ് ഒരു സ്ത്രീയെ സംഘടനയുടെ മേധാവിയായി നിയമിക്കുമോയെന്നതാണ് പ്രധാന ചോദ്യം. ഹിന്ദു രാഷ്ട്രം എന്ന അജണ്ട ആര്‍എസ്എസ് ഉപേക്ഷിക്കുമോ?, ഒരു സ്ത്രീയെ സര്‍സംഘചാലക് ആയി നിയമിക്കുമോ?, അടുത്ത സര്‍സംഘചാലക് കൊങ്കണസ്ത /ചിറ്റ്പാവന്‍ /ബ്രാഹ്മണനല്ലാത്ത ആളായിരിക്കുമോ?, സ്ഥിരമായി ആര്‍.എസ്.എസ്. അംഗത്വം ഉണ്ടാകുമോ?, അംഗത്വം ന്യൂനപക്ഷങ്ങള്‍ക്ക് തുറന്നുകൊടുക്കുമോ? എന്നിങ്ങനെയാണ് ദിഗ്വിജയ് സിംഗിന്റെ ചോദ്യങ്ങള്‍.

സ്ത്രീകളെ തുല്യരായി പരിഗണിക്കണമെന്നും വീടിനുള്ളില്‍ അടച്ചിടരുതെന്നും മോഹന്‍ ഭഗവത് തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു . നാഗ്പൂരില്‍ നടന്ന ആര്‍എസ്എസ് ദസറ റാലിയിലായിരുന്നു മോഹന്‍ ഭഗവതിന്റെ പ്രസ്താവന. ആര്‍എസ്എസ് മാറുകയാണോയെന്നും സംഘടന അതിന്റെ അടിസ്ഥാന തത്വങ്ങളില്‍ നിന്ന് വ്യതിചലിച്ചു തുടങ്ങിയോ എന്നും ദിഗ്വിവിജയ് സിംഗ് ചോദിച്ചു. ആര്‍എസ്എസ് മാറ്റത്തിന്റെ പാതയിലാണോ ചീറ്റപ്പുലിക്ക് അതിന്റെ ദേഹത്തെ പുള്ളികള്‍ മാറ്റാന്‍ കഴിയുമോ ആര്‍എസ്എസിന്റെ സ്വഭാവം മാറ്റുന്ന കാര്യം അവര്‍ ആലോചിക്കുന്നുണ്ടെങ്കില്‍ എനിക്ക് ചിലത് ചോദിക്കാനുണ്ട്. ഇങ്ങനെ പറഞ്ഞാണ് ദിഗ്വിജയ് സിംഗ് ചോദ്യങ്ങള്‍ ചോദിക്കുന്നത്.

തന്റെ എല്ലാ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള ഉത്തരം ശരിയായി നല്‍കിയാല്‍ തനിക്ക് ആര്‍എസ്എസുമായി ഒരു പ്രശ്‌നവുമില്ല. അങ്ങനെ ചെയ്യാന്‍ കഴിയുമെങ്കില്‍ താന്‍ മോഹന്‍ ഭഗവതിന്റെ ആരാധകനാകുമെന്നും ദിഗ്വിവിജയ് സിംഗ് ട്വീറ്റില്‍ പറയുന്നു.

നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് വിജയദശമി ആഘോഷ പരിപാടികള്‍ക്ക് ഇക്കുറി ഒരു വനിതയായിരുന്നു മുഖ്യാതിഥി. എവറസ്റ്റ് ആദ്യമായി കീഴടക്കിയ വനിത സന്തോഷ് യാദവായിരുന്നു മുഖ്യാതിഥി. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വനിത ചടങ്ങില്‍ മുഖ്യാതിഥി ആയി എത്തുന്നത്.

Next Story

RELATED STORIES

Share it