ജാവേദ് അക്തറിന്റെ ആവശ്യം കോടതി തള്ളി;മാനനഷ്ടക്കേസില്‍ കങ്കണ റണാവത്തിനെതിരേ ജാമ്യമില്ലാ വാറണ്ട് ഇല്ല
കേസില്‍ ഫെബ്രുവരി ഒന്നിന് വീണ്ടും വാദം കേള്‍ക്കും. 2020 നവംബര്‍ മൂന്നിനാണ് ജാവേദ് അക്തര്‍ കങ്കണക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്
BY RAZ4 Jan 2022 3:02 PM GMT
X
RAZ4 Jan 2022 3:02 PM GMT
മുംബൈ: മാനനഷ്ടക്കേസില്‍ ബോളിവുഡ് താരം കങ്കണ റണാവത്തിനെതിരേ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന കവിയും ആക്ടിവിസ്റ്റുമായ ജാവേദ് അക്തറിന്റെ ആവശ്യം അന്ധേരി ചീഫ് മെട്രോപോളിറ്റന്‍ കോടതി തള്ളി. കേസില്‍ ഫെബ്രുവരി ഒന്നിന് വീണ്ടും വാദം കേള്‍ക്കും. 2020 നവംബര്‍ മൂന്നിനാണ് ജാവേദ് അക്തര്‍ കങ്കണക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഒരു ടിവി ചാനല്‍ അഭിമുഖത്തിനിടെ തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയായിരുന്നു കങ്കണ ജാവേദ് അക്തറിന്റെ പേര് പരാമര്‍ശിച്ചത്. അനാവശ്യമായ കാരണങ്ങള്‍ പറഞ്ഞ് കങ്കണ കേസില്‍ ഹാജരാവുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നാണ് ജാവേദ് അക്തറിന്റെ അഭിഭാഷകന് ആരോപിച്ചു. സെപ്റ്റംബര്‍ 20 നാണ് കങ്കണ അവസാനമായി കോടതിയില്‍ ഹാജരായത്.
Next Story
RELATED STORIES
കോവാക്സിന്റെ പാർശ്വഫലങ്ങളെ കുറിച്ചുള്ള പഠനം തള്ളി ഐസിഎംആർ
20 May 2024 9:36 AM GMTമസാല ബോണ്ട് കേസ്: ഇഡിക്ക് തിരിച്ചടി; ഇടപെടേണ്ട സാഹചര്യമില്ലെന്ന്...
20 May 2024 9:35 AM GMTഐസിഎഫ് ഹജ്ജ് ക്യാംപ് 25ന്
20 May 2024 9:33 AM GMTപെരുമ്പാവൂർ ജിഷ വധക്കേസ്: പ്രതിയുടെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി
20 May 2024 9:28 AM GMTബെംഗളൂരുവില്‍ റേവ് പാര്‍ട്ടിക്കിടെ പോലിസ് നടത്തിയ ലഹരിവേട്ടയില്‍...
20 May 2024 7:04 AM GMTസ്വകാര്യ വസ്തുവിൽ പഞ്ചായത്ത് അധികൃതർ മാലിന്യം കുഴിച്ചിട്ടെന്ന് പരാതി
20 May 2024 7:00 AM GMT