ശ്രീനിജന് എംഎല്‍എയെ അധിക്ഷേപിച്ചെന്ന പരാതി; സാബു എം ജേക്കബിനെതിരേ കേസ്
കൊച്ചി: കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജനെ പൊതുവേദിയില്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ കിറ്റെക്സ് എംഡിയും ട്വന്റി 20 ചീഫ് കോഓഡിനേറ്ററുമായ സാബു എം ജേക്കബിനെതിരേ പോലിസ് കേസെടുത്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തക ശ്രുതി ശ്രീനിവാസന് നല്കിയ പരാതിയിലാണ് നടപടി. പുത്തന്‍കുരിശ് ഡിവൈഎസ്പിക്കായിരുന്നു പരാതി നല്‍കിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം ട്വന്റി 20 സംഘടിപ്പിച്ച മഹാസമ്മേളന വേദിയിലാണ് സാബു എം ജേക്കബിന്റെ അധിക്ഷേപ പരാമര്‍ശം. മനുഷ്യനും മൃഗവുമല്ലാത്ത ഒരു ജന്തുവിന് കുന്നത്തുനാട്ടുകാര്‍ ജന്മം കൊടുത്തുവെന്നും എല്ലാ ദിവസവും പൗഡറുമിട്ട് മീറ്റിങ്ങുണ്ടോ മീറ്റിങ്ങുണ്ടോയെന്ന് അന്വേഷിച്ച് ഇറങ്ങുമെന്നുമാണ് സാബു ജേക്കബ് പ്രസംഗിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. പ്രസംഗം ശ്രീനിജനെയാണ് ലക്ഷ്യമിട്ടതെന്നും അവഹേളിക്കാന്‍ ഉദ്ദേശിച്ചാണിതെന്നുമാണ് പരാതിയില്‍ പറയുന്നത്.
RELATED STORIES
ഒമാന്‍ എ ഡിവിഷന് ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം
8 May 2024 2:17 PM GMTഐപിഎല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് വൻ പിഴ
8 May 2024 6:11 AM GMTചാംപ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്നം സെമിയില്‍ കൈവിട്ട് പിഎസ്ജി;...
8 May 2024 6:09 AM GMTക്രിക്കറ്റ് ഒരുപാട് മാറി; ഓള്‍റൗണ്ടര്‍മാര്‍ വംശനാശത്തിലേക്ക്...
4 May 2024 7:52 AM GMTഹാര്‍ദിക്കിനെതിരെ നടപടി; 25 ലക്ഷം രൂപ പിഴ അടയ്ക്കണം
1 May 2024 3:00 PM GMTചാംപ്യന്‍സ് ലീഗ് സെമി ആദ്യ പാദത്തില്‍ റയലിന് സമനില
1 May 2024 5:49 AM GMT