Sub Lead

പൗരത്വ പ്രക്ഷോഭം: കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം വൈകിയെന്ന് കുഞ്ഞാലിക്കുട്ടി

പൗരത്വ പ്രക്ഷോഭം: കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം വൈകിയെന്ന് കുഞ്ഞാലിക്കുട്ടി
X

ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭക്കേസുകള്‍ പിന്‍വലിക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനം ഏറെ വൈകിപ്പോയെന്നും തിരഞ്ഞെടുപ്പ് വന്നപ്പോള്‍ കൈകൊണ്ട ഒന്നാണെന്നും മുസ് ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ന്യൂഡല്‍ഹി കേരള ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വിജഞാപനം വന്ന ശേഷം കൈകൊണ്ട ഈ തീരുമാനം പ്രചാരണത്തില്‍ പറയാമെന്നല്ലാതെ ഒരുകാര്യവുമില്ല. ഈ കേസുകളൊക്കെ നേരത്തേ പിന്‍വലിക്കാമായിരുന്നു. തിരഞ്ഞെടുപ്പ് വിജഞാപനം വന്ന ശേഷം കോടതിയില്‍ കിടക്കുന്ന കേസുകള്‍ ഇനി എന്ത് ചെയ്യാനാണ്. കോടതിയില്‍ ഏതൊക്കൊയോ ഘട്ടങ്ങളിലെത്തിക്കഴിഞ്ഞ കേസ് തിരഞ്ഞെടുപ്പ് വിജഞാപനമൊക്കെ വന്ന ശേഷം എങ്ങനെ പിന്‍വലിക്കാനാകുമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

സിഎഎ വിഷയത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുന്നത് വേഗത്തിലാക്കാന്‍ ജില്ലാ പോലിസ് മേധാവിമാര്‍ക്ക് ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനുള്ള നടപടികളെ കുറിച്ചാണ് അതില്‍ പറയുന്നത്. സിഎഎ പ്രക്ഷോഭത്തിലെ കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പിലാവാത്തതിനെതിരേ മുസ്‌ലിം സംഘടനകളും പ്രതിപക്ഷപാര്‍ട്ടികളും സര്‍ക്കാരിനെതിരേ രംഗത്തുവന്നിരുന്നു. സിഎഎ വിഷയത്തില്‍ 7913 പേര്‍ക്കെതിരെ 835 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ഒരാഴ്ച മുമ്പത്തെ കണക്കനുസരിച്ച് 114 കേസുകള്‍ പിന്‍വലിച്ചു. 241 കേസുകളില്‍ ശിക്ഷ വിധിച്ചു. 11 കേസുകളില്‍ ഉള്‍പ്പെട്ടവരെ കുറ്റമുക്തരാക്കി. 502 കേസുകള്‍ വിവിധ ജില്ലകളിലായി വിചാരണ ഘട്ടത്തിലാണ്.

Next Story

RELATED STORIES

Share it