Tennis

കര്‍മന്‍ കൗര്‍ തന്‍ഡിക്ക് ഐടിഎഫ് കിരീടം; ഇന്ത്യയില്‍ നമ്പര്‍ വണ്‍

സീസണിലെ താരത്തിന്റെ രണ്ടാം ഡബ്ല്യുടിഎ കിരീടമാണ്.

കര്‍മന്‍ കൗര്‍ തന്‍ഡിക്ക് ഐടിഎഫ് കിരീടം; ഇന്ത്യയില്‍ നമ്പര്‍ വണ്‍
X


ഡല്‍ഹി: ഇന്ത്യന്‍ വനിതാ ടെന്നിസ് സെന്‍സേഷന്‍ കര്‍മന്‍ കൗര്‍ തന്‍ഡിക്ക് ഐടിഎഫ് ഡബ്ല്യു60 കിരീടം.കാനഡയില്‍ നടന്ന മല്‍സരത്തില്‍ ആതിഥേയ താരം കാതറിന്‍ സെബോവിനെ 3-6, 6-4, 6-3 സെറ്റുകള്‍ക്കാണ് കര്‍മന്‍ പരാജയപ്പെടുത്തിയത്. സാനിയ മിര്‍സയ്ക്ക് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം അന്താരാഷ്ട്ര തലത്തില്‍ കിരീടം നേടുന്നത്.പുതിയ റാങ്കിങ് വരുന്നതോടെ താരം 217ല്‍ എത്തും. ഇതോടെ ഇന്ത്യയിലെ നമ്പര്‍ വണ്‍ വനിതാ ടെന്നിസ് താരം എന്ന ബഹുമതി കര്‍മന് സ്വന്തമാവും. സീസണിലെ താരത്തിന്റെ രണ്ടാം ഡബ്ല്യുടിഎ കിരീടമാണ്.





Next Story

RELATED STORIES

Share it