നെയ്മര്‍ മികച്ച കളിക്കാരനാണ് എന്നാല്‍ ചതിയനുമാണ്: ഡെല്‍ ബോസ്കോ
ചതി നെയ്മറിന് കൂടെയുണ്ടെന്നും അത്തരത്തിലാണ് താരം പിഎസ്ജിയിലെത്തിയതെന്നും ബോസ്കോ പറഞ്ഞു.
BY APH7 April 2020 6:26 PM GMT
X
APH7 April 2020 6:26 PM GMT
സാവോ പോളോ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെതിരേ മുന്‍ സ്പെയിന് കോച്ച് ഡെല്‍ ബോസ്കോ. നെയ്മര്‍ കളിക്കളത്തിലെ ചതിയനാണെന്ന ആരോപണവുമായാണ് മുന്‍ റയല്‍ മാഡ്രിഡ് കോച്ച് കൂടിയായ ബോസ്കോ രംഗത്തെത്തിയത്. നെയ്മര്‍ ലോകത്തെ മികച്ച അഞ്ച് കളിക്കാരില്‍ ഒരാളാണ്. എന്നാല്‍ ഗോള്‍ നേടാനായി എന്തും ചെയ്യാന്‍ മടിക്കാത്ത താരമാണ് നെയ്മര്‍. ഗ്രൗണ്ടില്‍ വിജയിക്കാനായി നെയ്മര്‍ അഭിനയിക്കും.
നിരവധി തവണ ഡൈവ് ചെയ്യുകയാണ് അദ്ദേഹത്തിന്റെ പ്രധാന ആയുധം. ചതി നെയ്മറിന് കൂടെയുണ്ടെന്നും അത്തരത്തിലാണ് താരം പിഎസ്ജിയിലെത്തിയതെന്നും ബോസ്കോ പറഞ്ഞു. അതിനിടെ മുന്‍ താരം സീക്കോ നെയ്മറിന് പിന്തുണയുമായി എത്തി. എനിക്ക് നെയ്മറിനെ ഇഷ്ടമാണെന്നും മനോഹരമായ കളിയാണ് നെയ്മറിന്റേതെന്നും സീക്കോ പറഞ്ഞു. റൊണാള്‍ഡോ, മെസ്സി എന്നിവരെ പോലെ നെയ്മര്‍ കൂടുതല്‍ പ്രഫഷണല്‍ ആവണമെന്നും സീക്കോ വ്യക്തമാക്കി.
Next Story
RELATED STORIES
മാരകായുധങ്ങളുമായി എത്തിയ സംഘത്തെ നാട്ടുകാർ പിടികൂടി
19 May 2024 3:58 PM GMTഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ...
19 May 2024 2:46 PM GMTഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റര്‍...
19 May 2024 2:41 PM GMTഇസ് ലാം: ഗവേഷണങ്ങൾക്കും ആധുനികതയ്ക്കും വഴി കാണിച്ച മതം: വിസ്ഡം യൂത്ത്
19 May 2024 1:14 PM GMTതൊഴിലാളി ചൂഷണത്തിനെതിരേ എസ് ഡിടിയു പോരാടും: അഡ്വ. എ എ റഹീം
19 May 2024 12:01 PM GMTഇസ്രായേലിന്റെ സാന്നിധ്യം; ഫിഫ വാര്‍ഷികാഘോഷത്തില്‍ നിന്നും ഇറങ്ങിപ്പോയി ...
19 May 2024 11:15 AM GMT