വിസ്ഡന്‍ ലീഡിങ് ക്രിക്കറ്റര്‍ പുരസ്‌കാരം ബെന്‍ സ്റ്റോക്ക്‌സിന്
2005ന് ശേഷം ആദ്യമായാണ് ഒരു ഇംഗ്ലണ്ട് താരം ഈ പുരസ്‌കാരം നേടുന്നത്.
ലണ്ടന്‍: വിസ്ഡന്‍സ് ലീഡിങ് ക്രിക്കറ്റര്‍ പുരസ്‌കാരത്തിന് ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്ക്‌സ് അര്‍ഹനായി. 2005ന് ശേഷം ആദ്യമായാണ് ഒരു ഇംഗ്ലണ്ട് താരം ഈ പുരസ്‌കാരം നേടുന്നത്. കഴിഞ്ഞ ലോകകപ്പിലെയും ആഷസ്സിലെയും പ്രകടനമാണ് സ്റ്റോക്കസിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
2005ല്‍ ആന്‍ഡ്ര്യൂ ഫഌന്റോഫ് (ഇംഗ്ലണ്ട്)പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു. ഈ വര്‍ഷത്തെ മികച്ച അഞ്ച് താരങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഇംഗ്ലണ്ട് താരങ്ങളായ മാര്‍നെസ് ലബുസ്‌ഷെന്‍, എല്‍സെ പെറി(വനിതാ), സിമോണ്‍ ഹാര്‍മ്മര്‍, ജൊഫ്രാ ആര്‍ച്ചര്‍, പാറ്റ് കമ്മിന്‍സ്(ഓസിസ്) എന്നിവരാണ് ഈ വര്‍ഷത്തെ മികച്ച താരങ്ങള്‍. മികച്ച വനിതാ ക്രിക്കറ്റ് താരമായി ഇംഗ്ലണ്ടിന്റെ എല്‍സെ പെറിയെയും തിരഞ്ഞെടുത്തു. ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്റിനെതിരേ 76 റണ്‍സ് നേടിയ സ്‌റ്റോക്കസ്, ആഷസിലെ അവസാന മല്‍സരത്തില്‍ 135 റണ്‍സും നേടിയിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷവും ഇന്ത്യന്‍ താരം വിരാട് കോഹ് ലിയായിരുന്നു ഈ പുരസ്‌കാരത്തിന് അര്‍ഹനായത്.
RELATED STORIES
ആരാധനാലയങ്ങളുടെ പേരില്‍ വോട്ട് തേടി; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി...
29 April 2024 12:23 PM GMTഅമിത് ഷായുടെ കൃത്രിമ വീഡിയോ; തെലങ്കാന മുഖ്യമന്ത്രിക്ക് പോലിസിന്റെ...
29 April 2024 12:10 PM GMTമുന്‍ കേന്ദ്രമന്ത്രി ശ്രീനിവാസ പ്രസാദ് അന്തരിച്ചു
29 April 2024 10:09 AM GMTപേരമ്പല്ലൂരില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദ്ദനമേറ്റ...
29 April 2024 9:00 AM GMT'ശരീഅത്ത് നിയമം ബാധകമാക്കരുത്'; കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും...
29 April 2024 8:39 AM GMTഇറാഖില്‍ സ്വവര്‍ഗ ബന്ധം ഇനി 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന...
28 April 2024 10:34 AM GMT