Flash News

കൂട്ടബലാല്‍സംഗക്കേസിലെ പ്രതിയായ സൈനികനില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ

കൂട്ടബലാല്‍സംഗക്കേസിലെ പ്രതിയായ സൈനികനില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ
X


ചണ്ഡീഗഡ്: കൂട്ട ബലാസംഗക്കേസിലെ പ്രതിയില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ. സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ 19 വയസ്സുകാരിയെ കൂട്ടബലാസംഗത്തിനിരയാക്കിയ കേസിലെ പ്രതിയും പട്ടാളക്കാരനുമായ പങ്കജി(26)ന്റെ ഭാര്യയാണ്, ഇനി പീഡനക്കേസ് പ്രതിയുടെ ഭാര്യയായി തൂടരാനാവില്ലെന്നറിയിച്ച് രംഗത്തെത്തിയത്. താനൊരു പട്ടാളക്കാരനെയാണ് വിവാഹം ചെയ്തത്. എന്നാല്‍ പീഡന വീരനാണ് ഇദ്ദേഹമെന്ന് ഇപ്പോഴാണ് മനസ്സിലായത്. ഇനി ഇത്തരമൊരാളുടെ കൂടെ കഴിയാന്‍ താല്‍പര്യമില്ല- പെണ്‍കുട്ടി വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് 51 ഗ്രാമങ്ങളുടെ മഹാപഞ്ചായത്ത് വിളിച്ച് മധ്യസ്ഥ ശ്രമം നടത്തിയെങ്കിലും പെണ്‍കുട്ടി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ പോയിരിക്കുകയാണ് പങ്കജ്.

Next Story

RELATED STORIES

Share it