ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍; കാരണം ബാഹ്യഘടകങ്ങളെന്ന് കേന്ദ്രം
BY afsal ph aph3 Sep 2018 11:46 AM GMT
X
afsal ph aph3 Sep 2018 11:46 AM GMT
ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വില വര്‍ദ്ധന സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. ഇന്ന് രാവിലെ മുംബൈയില്‍ ഒരു ലീറ്റര്‍ പെട്രോളിനു 86.56 രൂപയും ഡീസലിന് ലീറ്ററിന് 75.54ഉം ആണ് വില. പെട്രോളിന് 31 പൈസയും ഡീസലിന് 39 പൈസയുമാണ് വര്‍ധിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ ലീറ്ററിന് 79.15 രൂപയായിരുന്നു. 71.15 രൂപയിലേക്കു ഡീസല്‍ വിലയും എത്തി. പെട്രോള്‍ ലീറ്ററിനു തിങ്കളാഴ്ച 31 പൈസയാണു വര്‍ധിച്ചത്. ഡീസലിനാകട്ടെ 39 പൈസയും. 2017 ജൂണ്‍ മധ്യത്തില്‍ ദിനംപ്രതിയുള്ള പെട്രോള്‍ വില നിര്‍ണയം വന്നതിനു ശേഷം ഇതാദ്യമായാണ് ഇത്രയേറെ കുതിച്ചുയരുന്നത്. ക്രൂഡ് ഓയിലിനു വില വര്‍ധിച്ചതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇന്ധന വിലവര്‍ദ്ധനവിന് കാരണക്കാര്‍ നമ്മളല്ലെന്നും ബാഹ്യഘടകങ്ങളാണ്' കാരണമെന്നുമാണു പെട്രോളിയം വകുപ്പു മന്ത്രി ധര്‍മേന്ദ്ര പ്രധാന് കഴിഞ്ഞ ദിവസം പറഞ്ഞത്. ഉല്പാദനം പ്രതിദിനം 10 ലക്ഷം ബാരലാക്കാമെന്ന് 'ഒപെക്' വാഗ്ദാനം നല്‍കിയിരുന്നു, അതു നടപ്പായില്ല. വെനസ്വേല, ഇറാന് എന്നീ രാജ്യങ്ങളില്‍ പ്രതിസന്ധി തുടരുകയാണ്. ഉല്പാദനം കുറഞ്ഞതിനെത്തുടര്‍ന്നു പെട്രോള്‍ വിലനിര്ണയത്തിന്മേല് സമ്മര്ദമേറെയുണ്ട്. രൂപയുടെ ഉള്‍പ്പെടെ മൂല്യം ഇടിഞ്ഞതും പ്രശ്നമാണ്. വിലവര്‍ധന താല്‍ക്കാലികം മാത്രമായിരിക്കുമെന്നും പ്രധാന് വ്യക്തമാക്കി.
Next Story
RELATED STORIES
ഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാരബന്ധത്തിലേര്‍പ്പെടുന്നവര്‍...
24 April 2024 11:38 AM GMT