മയക്കുമരുന്ന് വിരുദ്ധ പ്രചാരണവുമായി സർക്കാർ; സംസ്ഥാനത്ത് ഇന്ന് ലഹരിവിരുദ്ധ ദീപം തെളിക്കും
ഇന്നലെ എം എൽ എമാരുടെ നേതൃത്വത്തിലുള്ള ദീപം തെളിയിക്കൽ നടന്നു.
BY ABH24 Oct 2022 3:18 AM GMT
X
ABH24 Oct 2022 3:18 AM GMT
തിരുവനന്തപുരം: സർക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ വീടുകളിൽ ലഹരിവിരുദ്ധ ദീപം തെളിക്കും. ഇന്ന് വൈകിട്ട് ആറ് മണിക്ക് വീടുകളിൽ ദീപം തെളിക്കണമെന്നാണ് സർക്കാർ ആഹ്വാനം ചെയ്തിരിക്കുന്നത്. വീടുകളിൽ ലഹരിക്കെതിരേ പ്രതിരോധവും ബോധവത്കരണവും സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഇന്നലെ എം എൽ എമാരുടെ നേതൃത്വത്തിലുള്ള ദീപം തെളിയിക്കൽ നടന്നു. ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളിലും ദീപം തെളിയിക്കാനും, ചൊവ്വാഴ്ച എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ദീപം തെളിയിക്കാനുമാണ് തീരുമാനം. മയക്കുമരുന്നിനെതിരെയുള്ള ജനകീയ പ്രതിരോധത്തിനായി ഒക്ടോബർ ആറിന് ആരംഭിച്ച ക്യാമ്പയിന്റെ ആദ്യഘട്ടം നവംബർ ഒന്നിന് അവസാനിക്കും.
Next Story
RELATED STORIES
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം; അതിരപ്പള്ളിയും വാഴച്ചാലും നാളെ ...
20 May 2024 12:51 PM GMTകസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകനെ...
18 May 2024 4:25 AM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTതൂശൂരില്‍ ബസ്സില്‍ ജീപ്പിടിച്ച് രണ്ട് മരണം; 12 പേര്‍ക്കു പരിക്ക്
3 May 2024 2:54 PM GMTയൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സ്വാലിഹ് തങ്ങള്‍...
3 May 2024 5:54 AM GMTതൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ്...
30 April 2024 4:37 PM GMT