Kerala

ഇ ഡി കേസ്: കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ഷെരീഫിന് ജാമ്യം

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ സ്‌പെഷ്യല്‍ കോടതിയാണ് ഉപാധികളോടെ റഊഫ് ഷെരീഫിന് ജാമ്യം അനുവദിച്ചത്. റഊഫ്് ഷെരീഫിനെതിരെ ആരോപിച്ച കുറ്റങ്ങള്‍ പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന കണ്ടെത്തലോടുകൂടിയാണ് കോടതി ജാമ്യം അനുവദിച്ചത്

ഇ ഡി കേസ്:  കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ഷെരീഫിന് ജാമ്യം
X

കൊച്ചി:യു പിയിലെ ഹാഥറസില്‍ ദലിത് പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്ഥലം സന്ദര്‍ശിച്ച് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചു അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനും, കാംപസ് ഫ്രണ്ട് ദേശീയ നേതാക്കള്‍ക്കും സാമ്പത്തിക സഹായം ലഭ്യമാക്കി (5000രൂപ )എന്ന് ചൂണ്ടിക്കാട്ടി എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) അറസ്റ്റു ചെയ്ത കാംപസ് ഫ്രണ്ട് ദേശിയ ജനറല്‍ സെക്രട്ടറി റഊഫ് ഷെരീഫിന് കോടതി ജാമ്യം അനുവദിച്ചു.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ സ്‌പെഷ്യല്‍ കോടതിയാണ് ഉപാധികളോടെ റഊഫ് ഷെരീഫിന് ജാമ്യം അനുവദിച്ചത്. റഊഫ്് ഷെരീഫിനെതിരെ ആരോപിച്ച കുറ്റങ്ങള്‍ പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന കണ്ടെത്തലോടുകൂടിയാണ് കോടതി ജാമ്യം അനുവദിച്ചത്. റഊഫ് ശരീഫിന്റെ കസ്റ്റഡി യു പി യിലെ ലക്‌നൗവിലുള്ള പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഫയല്‍ ചെയ്ത ഹരജി തള്ളികൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്.അഭിഭാഷകരായ രഞ്ജിത് ബി മാരാര്‍, പി സി നൗഷാദ്, ഹാരിസ് അലി എന്നിവര്‍ റൗഫിന് വേണ്ടി കോടതിയില്‍ ഹാജരായി.

Next Story

RELATED STORIES

Share it