Flash News

പശുക്കുട്ടിയെ കൊന്നതിന് മുസ്ലീം യുവാവിന് വിലക്കേര്‍പ്പെടുത്തി പഞ്ചായത്ത്, മുസ്ലീംകള്‍ക്ക് നമസ്‌കാരത്തിനും മുസ്ലീം പേരിനും വിലക്ക്

പശുക്കുട്ടിയെ കൊന്നതിന് മുസ്ലീം യുവാവിന് വിലക്കേര്‍പ്പെടുത്തി പഞ്ചായത്ത്, മുസ്ലീംകള്‍ക്ക് നമസ്‌കാരത്തിനും മുസ്ലീം പേരിനും വിലക്ക്
X


റോഹ്തക് : പശുക്കുട്ടിയെ കൊന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് മുസ്ലീം യുവാവിന് ഗ്രാമത്തില്‍ പ്രവേശിക്കുന്നതിന് ആജീവനാന്തം വിലക്ക് ഏര്‍പ്പെടുത്തി ഹരിയാനയിലെ റോഹ്തക് ജില്ലയിലെ തിതോലിയിലെ പഞ്ചായത്ത് അധികൃതര്‍. ഗോസംരക്ഷകരുടെ ആക്രമണമൊഴിവാക്കാന്‍ ഹിന്ദുപേര് സ്വീകരിക്കണമെന്നും മതചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്നും ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ പ്രദേശത്തെ മുസ് ലിംകള്‍ക്ക് നല്‍കിയിട്ടുമുണ്ട്. പൊതുസ്ഥലത്ത് നമസ്‌കരിക്കരുതെന്നും ശിരോവസ്ത്രം ധരിക്കുന്നതൊഴിവാക്കണമെന്നും, താടി നീട്ടിവളര്‍ത്തരുതെന്നും പഞ്ചായത്ത് മുംസ്ലീംകള്‍ക്ക് നിര്‍ദേശം നല്‍കി.
ഒരു പശുക്കുട്ടിയെ കൊന്നുവെന്നാരോപിച്ച് ഇക്കഴിഞ്ഞ ആഗസ്റ്റ് 22 ന് ഗ്രാമത്തിലെ ഒരു മുസ്‌ലിം വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ചേര്‍ന്ന ആലോചനയോഗത്തിലാണ് പഞ്ചായത്ത് പ്രദേശത്തെ മുസ്ലീംകള്‍ക്ക് ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചത്. പശുക്കുട്ടിയെ കൊന്നുവെന്ന ആരോപണം നേരിടുന്ന രജ്ബീര്‍ എന്ന മുസ്ലീം യുവാവിനാണ് പഞ്ചായത്ത് വിലക്കേര്‍പ്പെടുത്തിയത്.
ഗ്രാമത്തിലെ ഒരു ഏക്കറോളം വരുന്ന വഖഫ് ബോര്‍ഡിന്റെ ഭൂമി പഞ്ചായത്ത് ഏറ്റെടുക്കുവാനും ഗ്രാമത്തിന് പുറത്ത് മുസ്‌ലിംകളുടെ ഖബറിടത്തിനായി സ്ഥലം നല്‍കുവാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
Next Story

RELATED STORIES

Share it