'24 മണിക്കൂറിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി'; കെകെ ശൈലജയ്ക്ക് ഷാഫിയുടെ വക്കീല്‍ നോട്ടിസ്
കോഴിക്കോട്:വീഡിയോ വിവാദത്തില്‍ വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ വക്കീല്‍ നോട്ടിസ്. ഇരുപത്തിനാല് മണിക്കൂറിനകം വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടിയിലേക്ക് കടക്കുമെന്നും ഷാഫി പറമ്പില്‍ അറിയിച്ചു.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടി തനിക്കെതിരെ ആരോപണമുന്നയിച്ചെന്നും ഷാഫി പറഞ്ഞു. ഇതോടെ വടകരയില്‍ വീഡിയോ വിവാദത്തില്‍ പിന്നെയും പോര് മുറുകുക തന്നെയാണ്.
കെകെ ശൈലജയെ അപകീര്‍ത്തിപ്പെടും വിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്ന ആരോപണമാണ് ഷാഫി പറമ്പിലിന് നേരെ ഉയര്‍ന്നിരുന്നത്. തനിക്കെതിരായി മോശം വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി ശൈലജ പോലിസ് പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് ഇത് അശ്ലീല വീഡിയോ ആണെന്ന് വരെയുള്ള പ്രചാരണങ്ങള്‍ പലയിടങ്ങളില്‍ നിന്നുമായി വന്നു.
എന്നാല്‍ വീഡിയോയെ കുറിച്ച് താന്‍ പറഞ്ഞിട്ടില്ല, മുഖം വെട്ടിയൊട്ടിച്ച് വികൃതമാക്കിയ പോസ്റ്ററിനെ കുറിച്ചാണ് പറഞ്ഞതെന്നും ശൈലജ വ്യക്തമാക്കിയതോടെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മാപ്പ് പറയണമെന്ന നിലപാടിലേക്ക് ഷാഫി എത്തുകയായിരുന്നു.
RELATED STORIES
ഇടുക്കി ചിന്നക്കനാലില്‍ സ്കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് മാതാവും...
3 May 2024 4:28 PM GMTകട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTകേരളത്തില്‍ ഇപ്പോഴും 'ലൗ ജിഹാദ്' ഉണ്ട്; 'ദി കേരള സ്റ്റോറി'...
8 April 2024 11:45 AM GMTകട്ടപ്പന ഇരട്ടക്കൊലപാതകം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; കുഞ്ഞിനെ...
10 March 2024 5:12 AM GMTകട്ടപ്പനയില്‍ നരബലി; നവജാത ശിശു ഉള്‍പ്പെടെ രണ്ടുപേരെ കൊന്ന്...
8 March 2024 5:06 PM GMTഇസ്രായേലിലെ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു
5 March 2024 4:59 AM GMT