വിവാഹ വാഗ്ദാനം നല്കി ബലാല്‍സംഗം: ബിജെപി എംഎല്‍എക്കെതിരെ കേസ്
BY NAKN5 Feb 2021 8:57 AM GMT
X
NAKN5 Feb 2021 8:57 AM GMT
ഉദയ്പൂര്‍: വിവാഹ വാഗ്ദാനം നല്കി ബലാല്‍സംഗം ചെയ്ത പരാതിയില്‍ രാജസ്ഥാനിലെ ബിജെപി എംഎല്‍എക്കെതിരെ കേസെടുത്തു. ഗോഗുണ്ട എംഎല്‍എ പ്രതാപ് ലാല്‍ ഭീലിനെതിരെയാണ് (52) സുഖര്‍ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മധ്യപ്രദേശില്‍ നിന്നുള്ള 35കാരിയാണ് പരാതിക്കാരി. വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നല്കി എംഎല്‍എ നിരവധി തവണ ബലാത്സംഗം ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. എംഎല്‍എയും യുവതിയും ഒരേ സമുദായത്തില്‍പ്പെട്ടവരാണ്. വര്‍ഷങ്ങളായി ഇവര്‍ പരിചയക്കാരാണെന്ന് പോലീസ് പറഞ്ഞു. പീഡനത്തിനിരയായ യുവതിയുടെ മെഡിക്കല്‍ പരിശോധന നടത്തിയതായും മൊഴി രേഖപ്പെടുത്തിയെന്നും എസ്പി ഉദയ്പൂര്‍ രാജീവ് പച്ചര്‍ പറഞ്ഞു.
Next Story
RELATED STORIES
സിനിമ-സീരിയല്‍ നടി കനകലത അന്തരിച്ചു
6 May 2024 5:50 PM GMTപ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ...
6 May 2024 3:32 PM GMTതിരക്കഥാകൃത്തും സംവിധായകനുമായ ഹരികുമാര്‍ അന്തരിച്ചു
6 May 2024 3:15 PM GMTആലുവയിലെ വീട്ടിൽനിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു;...
6 May 2024 11:39 AM GMTലൈംഗിക അതിക്രമ പരാതി: ബംഗാൾ ഗവര്‍ണറെ അനുകൂലിച്ച് ബംഗാളിലെ സിപിഎം...
6 May 2024 11:36 AM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMT