ആന്ധ്രാപ്രദേശില്‍ ഓടുന്ന ബസ്സിന് തീ പിടിച്ചു; യാത്രക്കാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു
തീപടരുന്നത് കണ്ടയുടന്‍ ഡ്രൈവര്‍ യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയതിനാല്‍ വലിയ അപകടം ഒഴിവായി
BY SNSH16 Dec 2021 7:12 AM GMT
X
SNSH16 Dec 2021 7:12 AM GMT
ആന്ധ്രാപ്രദേശ്: പ്രകാശം ജില്ലയിലെ തിമ്മരാജുപള്ളയ്ക്ക് സമീപം സ്വകാര്യ ടൂറിസ്റ്റ് ബസിന് തീപിടിച്ചു.ഇന്ന് പുലര്‍ച്ചെയാണ് സംഭവം.ഓടിക്കൊണ്ടിരുന്ന ബസ്സിനാണ് തീ പിടുത്തം ഉണ്ടായത്.ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിലൂടെ ബസിലുണ്ടായിരുന്ന യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.പോലിസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തീയണച്ചു.
ഹൈദരാബാദില്‍ നിന്ന് പ്രകാശം ജില്ലയിലെ ചിരാലയിലേക്ക് പോവുകയായിരുന്ന വോള്‍വോ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് പൂര്‍ണ്ണമായും കത്തി നശിച്ചു. 30 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. തീപടരുന്നത് കണ്ടയുടന്‍ ഡ്രൈവര്‍ ജാഗ്രതാ നിര്‍ദേശം നല്‍കുകയും,എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കുകയും ചെയ്തതിനാല്‍ വലിയ അപകടം ഒഴിവായി.
Next Story
RELATED STORIES
പരാതികളേറുന്നു; പ്രജ്ജ്വല്‍ രേവണ്ണ കീഴടങ്ങിയേക്കും
6 May 2024 7:09 AM GMTഫലസ്തീന് അനുകൂല നിലപാട്: സാദിഖ് ഖാന് മൂന്നാം തവണയും ലണ്ടന്‍ മേയര്‍; ...
6 May 2024 6:58 AM GMTപാലക്കാട് യുവതിക്കുനേരെ ആസിഡ് ആക്രമണം; കൃത്യത്തിന് പിന്നില്‍...
6 May 2024 6:50 AM GMTവീണ്ടും ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങി സുനിതാ വില്യംസ്
6 May 2024 6:42 AM GMTകിടപ്പുരോഗിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ട സംഭവം; കൊല ചെയ്തത്...
6 May 2024 6:41 AM GMTഅനിലയുടെ മരണം കൊലപാതകമെന്ന് സംശയം: യുവതിയെ കൊന്ന് സുഹൃത്ത്...
6 May 2024 5:38 AM GMT