മെസ്സി ചാന്റിനെതിരേ ആരാധകര്‍ക്ക് നേരെ അശ്ലീല ആംഗ്യം; റൊണാള്‍ഡോക്ക് രണ്ട് മത്സരങ്ങളില്‍ വിലക്ക്
BY FAR27 Feb 2024 4:45 AM GMT
X
FAR27 Feb 2024 4:45 AM GMT
റിയാദ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് സൗദി ലീഗില്‍ വിലക്ക് ലഭിക്കും. കഴിഞ്ഞ ദിവസം നടന്ന അല്‍ ശബാബിന് എതിരായ മത്സരത്തില്‍ ആരാധകര്‍ക്ക് എതിരെ അശ്ലീല ആംഗ്യം കാണിച്ചതിന് ആണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് രണ്ട് മത്സരങ്ങളുടെ വിലക്ക് ലഭിച്ചത്. ഞായറാഴ്ച അല്‍ ഷബാബിനെതിരെ അല്‍ നാസര്‍ 3-2 ന് വിജയിച്ചപ്പോള്‍ റൊണാള്‍ഡോ ഒരു ഗോള്‍ നേടിയിരുന്നു. റിയാദിലെ സ്റ്റേഡിയത്തിലെ ഹോം ആരാധകര്‍ കളിയില്‍ ഉടനീളം ലയണല്‍ മെസ്സിയുടെ പേര് വിളിച്ച് കൊണ്ട് റൊണാള്‍ഡോയെ അലോസരപ്പെടുത്തിയിരുന്നു. ഇതില്‍ പ്രകോപിതനായ റൊണാള്‍ഡോ മത്സര ശേഷം ആരാധകര്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു. തുടര്‍ന്നാണ് ലീഗ് അധികൃതകര്‍ താരത്തിന് വിലക്ക് നല്‍കിയത്. രണ്ട് മത്സരങ്ങളില്‍ ആണ് വിലക്ക്. അല്‍ ഹസം, അല്‍ റയെദ് എന്നിവര്‍ക്ക് എതിരായ മത്സരങ്ങള്‍ റൊണാള്‍ഡോക്ക് നഷ്ടമാവും.
Next Story
RELATED STORIES
എസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMTകേരളത്തെ പിടിച്ചുലച്ച വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്
8 May 2024 6:16 AM GMTഐപിഎല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് വൻ പിഴ
8 May 2024 6:11 AM GMTപാര്‍ശ്വഫലങ്ങളുണ്ടെന്ന വ്യാപകപരാതിക്കിടെ കൊവിഡ് വാക്സിന്...
8 May 2024 5:32 AM GMTകരിപ്പൂരില്‍ എയർഇന്ത്യ എക്സ്പ്രസ് 70-ലധികം സർവീസുകൾ റദ്ദാക്കി
8 May 2024 5:28 AM GMTതിരഞ്ഞെടുപ്പിനിടെ കര്‍ണാടകയിൽ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...
8 May 2024 5:15 AM GMT