കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
BY SLV20 April 2024 6:06 AM GMT
X
SLV20 April 2024 6:06 AM GMT
തിരുവനന്തപുരം: പള്ളിത്തുറയില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പള്ളിത്തുറ സ്വദേശി മെല്‍ബിന്‍ എഫ് ജൂസ (17)യുടെ മൃതദ്ദേഹം ആണ് കണ്ടെത്തിയത്. ഇന്നു രാവിലെ സെന്റ് ആന്‍ഡ്രൂസ് കടപ്പുറത്താണ് മൃതദേഹം കണ്ടത്. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ നാലു സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ മെല്‍ബിനെ കടലില്‍ കാണാതാകുകയായിരുന്നു. ശക്തമായ ഒഴുക്കില്‍പ്പെട്ട മറ്റുള്ളവര്‍ നീന്തിക്കയറിയെങ്കിലും മെല്‍ബിന്‍ കടലിലകപ്പെടുകയായിരുന്നു. പള്ളിത്തുറ സെന്റ് ഫാത്തിമ ലൈനില്‍ ഫിനി ജൂസാ മേരി ലീജിയ ദമ്പതികളുടെ മകനാണ് മെല്‍ബിന്‍. പ്ലസ് 2 വിദ്യാര്‍ത്ഥിയാണ്.
Next Story
RELATED STORIES
'400 സ്ത്രീകളെ ബലാല്‍സംഗം ചെയ്തയാള്‍ക്ക് വോട്ട് ചെയ്യാനാണ് പറയുന്നത്'; ...
2 May 2024 2:13 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMT'ബിജെപിക്ക് വോട്ട്'; അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരേ തൃണമൂലും മമതയും
2 May 2024 11:40 AM GMTപോലിസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി ലഹരി സംഘം
2 May 2024 11:39 AM GMTവടകരയിലെ വർഗീയ ധ്രുവീകരണം കലക്ടർ ഇടപെടണം: എസ്ഡിപിഐ
2 May 2024 11:38 AM GMTനോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്|thejasnews
2 May 2024 11:27 AM GMT