Football

അല്‍ ഹിലാലിന് മുന്നില്‍ വീണ് മെസ്സിയുടെ ഇന്റര്‍മിയാമി

അല്‍ ഹിലാലിന് മുന്നില്‍ വീണ് മെസ്സിയുടെ ഇന്റര്‍മിയാമി
X

റിയാദ്: ഇന്ന് നടന്ന സൗഹൃദമത്സരത്തില്‍ ലയണല്‍ മെസ്സിയുടെ ഇന്റര്‍മയാമിയെ സൗദി ക്ലബ്ബ് അല്‍ ഹിലാല്‍ തോല്‍പ്പിച്ചു. ആവേശകരമായ മത്സരത്തില്‍ അല്‍ ഹിലാല്‍ 4-3ന്റെ വിജയമാണ് നേടിയത്. രണ്ടുതവണ തിരിച്ചടിച്ച് ലയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമി സമനില നേടി എങ്കിലും അവസാനം ബ്രസീലിയന്‍ താരം മാല്‍കോം നേടിയ ഗോളില്‍ അല്‍ ഹിലാല്‍ വിജയം ഉറപ്പിക്കുകയായിരുന്നു.

ഇന്റര്‍ മായാമി അവരുടെ പ്രീസീസണ്‍ ടൂറിന്റെ ഭാഗമായാണ് സൗദി അല്‍ ഹിലാലിനെ നേരിട്ടത്. ഇന്ന് തുടക്കത്തില്‍ തന്നെ അല്‍ ഹിലാല്‍ ഇന്റര്‍ മയാമിക്ക് എതിരെ 2 ഗോളുകള്‍ക്ക് മുന്നിലെത്തി. പത്താം മിനുട്ടില്‍ മിട്രോവിചും പതിമൂന്നാം മിനിറ്റില്‍ ഹംദാനുമാണ് അല്‍ ഹിലാലനായി ഗോള്‍ നേടിയത്.36ാം മിനുട്ടില്‍ സുവാരസിന്റെ ഒരു ഗോളിലൂടെ ഇന്റര്‍മിയാമി 2-1 എന്ന നിലയിലെത്തി. എന്നാല്‍ ആദ്യ പകുതി അവസാനിക്കും മുമ്പ് ഒരു ഹെഡറിലൂടെ മൈക്കള്‍ ഗോള്‍ നേടിയതോടെ ഹിലാല്‍ 3-1 എന്നാക്കി സ്‌കോര്‍ ഉയര്‍ത്തി.


രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലയണല്‍ മെസ്സി ഒരു പെനാല്‍റ്റിയിലൂടെ സ്‌കോര്‍ 3-2 എന്നാക്കി. ഈ ഗോള്‍ പിറന്ന് രണ്ട് മിനിറ്റ് കഴിഞ്ഞ് 55ാം മിനിറ്റില്‍ ഡേവിഡ് റൂയിസിന്റെ ഒരു ഗംഭീര ഫിനിഷ് സ്‌കോര്‍ 3-3 എന്നാക്കി. ഇതിനുശേഷം ഇരു ടീമുകളും വിജയ ഗോളിനായി ആഞ്ഞു ശ്രമിച്ചു. അവസാനം എണ്‍പത്തിയെട്ടാം മിനിറ്റില്‍ മാല്‍ക്കം അല്‍ ഹിലാലിനായി വിജയ ഗോള്‍ നേടി. ഇനി ഇന്റര്‍ മയാമി ഫെബ്രുവരി ഒന്നിന് ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ അല്‍ നസറിനെ നേരിടും.






Next Story

RELATED STORIES

Share it