Latest News

സീതത്തോട്ടില്‍ വീണ്ടും പുലിയിറങ്ങി; അഞ്ച് ആടുകളെ കടിച്ചുകൊന്നു

സീതത്തോട്ടില്‍ വീണ്ടും പുലിയിറങ്ങി; അഞ്ച് ആടുകളെ കടിച്ചുകൊന്നു
X

പത്തനംതിട്ട: സീതത്തോട്ടില്‍ വീണ്ടും പുലിയുടെ ആക്രമണം. സീതത്തോട് കൊച്ചുകോയിക്കലിലാണ് പുലിയിറങ്ങിയത്. ബുധനാഴ്ച രാത്രിയില്‍ അഞ്ച് ആടുകളെ പുലി കൊന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ആറുമാസം മുമ്പും ഇവിടെ പുലിയിറങ്ങിയിരുന്നു. പുലിയെ കൂട്ടിലാക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it