Latest News

മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
X

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം കിട്ടി. അഴിമുഖത്തുണ്ടായ അപകടത്തില്‍ ഒരാളെ കാണാതായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് പുതുക്കുറിച്ചി സ്വദേശി ജോണി (50)ന്റെ മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ച 3:30 മണിയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനായി പോകവെ അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട വള്ളം മറിയുകയായിരുന്നു. വള്ളത്തില്‍ ആറ് തൊഴിലാളികളുണ്ടായിരുന്നു. അഞ്ച് പേര്‍ നീന്തി രക്ഷപ്പെടുകയും ചെയ്തു. ഒരിടവേളയ്ക്ക് ശേഷമാണ് മുതലപ്പൊഴിയില്‍ വീണ്ടും അപകടമുണ്ടാവുന്നത്. നേരത്തെ സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധങ്ങള്‍ നിലനിന്നിരുന്നു.

Next Story

RELATED STORIES

Share it