Latest News

ഇംറാൻ ഖാന്റെ ജയിൽ സുരക്ഷയ്ക്കായി പ്രതിമാസ ചെലവ് 12 ലക്ഷം രൂപ

ഇംറാൻ ഖാന്റെ ജയിൽ സുരക്ഷയ്ക്കായി പ്രതിമാസ ചെലവ് 12 ലക്ഷം രൂപ
X

ഇസ്‌ലാമാബാദ്: റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുന്ന പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ ജയില്‍ സുരക്ഷാ നടപടികള്‍ക്കായി പ്രതിമാസ ബില്ല് 12 ലക്ഷം പാകിസ്താന്‍ രൂപയിലധികം ചെലവു വരുന്നതായി ജയില്‍ സൂപ്രണ്ട് ലാഹോര്‍ ഹൈകോടതിയില്‍ റിപോര്‍ട്ട് നല്‍കി. റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ പ്രത്യേക സുരക്ഷാ നടപടികള്‍ക്കായാണ് ഇത്രയും തുക ചെലവഴിക്കുന്നത്.

71 കാരനായ ഇംറാൻ ഖാന് നല്‍കിയിട്ടുള്ള സൗകര്യങ്ങളില്‍ പ്രത്യേക സിസിടിവി കാമറ സംവിധാനവും സ്ഥാപിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ ഭക്ഷണം ഒരു അസിസ്റ്റന്റ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അടുക്കളയിലാണ് തയ്യാറാക്കുന്നത്. തുടര്‍ന്ന് മെഡിക്കല്‍ ഓഫീസറോ ഡെപ്യൂട്ടി സൂപ്രണ്ടോ വിളമ്പുന്നതിന് മുമ്പ് പരിശോധിക്കുന്നതായും പാകിസ്താന്‍ ദിനപത്രമായ ദി എക്‌സ്പ്രസ് ട്രിബ്യൂണിനെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്യുന്നു.

വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഹോളി ഫാമിലി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് ഇമ്രാന്‍ ഖാന് വൈദ്യസഹായം നല്‍കുന്നത്. സൈഫര്‍, തോഷഖാന കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ഇംറാൻ ഖാന്‍ ജലിലിലാണ്.

Next Story

RELATED STORIES

Share it