പ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു; രാജ്യത്ത് കലാപമുണ്ടായാല്‍ ഉത്തരവാദി അദ്ദേഹം മാത്രം: ഉവൈസി
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്ലിംകള്ക്കെതിരായ വിദ്വേഷ പ്രചാരണം നടത്തുകയാണെന്നും രാജ്യത്ത് നാളെയൊരു കലാപമുണ്ടായാല്‍ അതിന്റെ ഏക ഉത്തരവാദി അദ്ദേഹം മാത്രമായിരിക്കുമെന്നും എഐഎംഐഎം അധ്യക്ഷനും എംപിയുമായി അസദുദ്ദീന്‍ ഉവൈസി. രാജ്യത്ത് 17 കോടിയുള്ള ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്ലിംകള്ക്കെതിരായ വിദ്വേഷം മാത്രമാണ് മോദിയുടെ ഏക ഗ്യാരണ്ടിയെന്നും അത് 2002 മുതല്‍ അദ്ദേഹം ചെയ്യുന്നുണ്ടെന്നും ഉവൈസി വാര്‍ത്ത ഏജന്‍സിയായി എഎന്‍ഐയോട് പറഞ്ഞു.
അദ്ദേഹം രാജ്യത്തെ 140 കോടി ജനതയുടെ പ്രധാനമന്ത്രിയാണ്. മുസ്ലിംകളെ ഈ രീതിയില്‍ വേദനിപ്പിക്കുന്നു, ഈ രീതിയില്‍ വെറുക്കുന്നു. നാളെ ഒരു കലാപം രാജ്യത്ത് പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ അതിന്റെ ഏക ഉത്തരവാദി നരേന്ദ്ര മോദി മാത്രമായിരിക്കും' ഉവൈസി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്ലിംകള്ക്കെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങള്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയ പശ്ചാത്തലത്തിലാണ് ഉവൈസിയുടെ പ്രതികരണം.
RELATED STORIES
ഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTമദ്യനയ അഴിമതിക്കേസ്:ബിആര്‍എസ് നേതാവ് കെ കവിതക്ക് ജാമ്യമില്ല
6 May 2024 8:57 AM GMT'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട'; കേരള...
6 May 2024 8:55 AM GMTഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ തട്ടിയെടുത്തത് 31 ലക്ഷം രൂപ; നാലുപേർ...
6 May 2024 8:53 AM GMTഅടൂരിൽ അരളിച്ചെടിയുടെ ഇല കഴിച്ച പശുവും കിടാവും ചത്തു
6 May 2024 8:49 AM GMTപരാതികളേറുന്നു; പ്രജ്ജ്വല്‍ രേവണ്ണ കീഴടങ്ങിയേക്കും
6 May 2024 7:09 AM GMT