Latest News

ബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു

ബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
X

ബംഗളൂരു: കൊപ്പാല്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപി കാരാഡി സങ്കണ്ണ അമരപ്പയും സഹപ്രവര്‍ത്തകരും ബുധനാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവര്‍ ത്രിവര്‍ണ പതാക കൈമാറി അവരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു.

കൊപ്പല്‍ ജില്ല ചുമതലയുള്ള മന്ത്രി ശിവരാജ് തങ്കഡഗി, എംഎല്‍എമാരായ കെ രാഘവേന്ദ്ര ഹിത്‌നല്‍, ബസവരാജ് റായറെഡ്ഢി, ഹമ്പനഗൗഡ ബദര്‍ളി, ലക്ഷ്മണ്‍ സവാദി, ഡിസിസി പ്രസിഡന്റ് അമരേ ഗൗഡ ബയ്യപൂര്‍, മുന്‍ മന്ത്രി എച്ച്എം രേവണ്ണ, കെ.പിസിസി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

ബിജെപി സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ 74 കാരനായ സങ്കണ്ണ ഏറെ അസ്വസ്ഥനായിരുന്നു. മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡികെ ശിവകുമാര്‍ എന്നിവരെ സന്ദര്‍ശിച്ച ശേഷം കോണ്‍ഗ്രസില്‍ ചേരുന്ന കാര്യം തീരുമാനിക്കും എന്ന് കാരാഡി ചൊവ്വാഴ്ച തന്റെ വസതിയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഡികെ ശിവകുമാര്‍ ചൊവ്വാഴ്ച കേരളത്തില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍, കണ്ണൂരില്‍ കെ. സുധാകരന്‍, വടകരയില്‍ ഷാഫി പറമ്പില്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം നടന്ന കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Next Story

RELATED STORIES

Share it