ബിജെപി നേതാവിന്റെ വീട്ടില്‍ വ്യാജ വാറ്റ്; ചാരായം പിടികൂടി
ബിജെപി കോങ്ങാട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കേരളശ്ശേരി ഒറവില്‍ തപസ്യയില്‍ ബിദിന്റെ വീട്ടില്‍ നിന്നാണ് എക്സൈസ് സംഘം വ്യാജ വാറ്റ് പിടികൂടിയത്.
കേരളശ്ശേരി: ബിജെപി നേതാവിന്റെ വീട്ടില്‍ വ്യാജ വാറ്റ്. ലിറ്റര്‍ കണക്കിന് ചാരായം പിടികൂടി. ബിജെപി കോങ്ങാട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കേരളശ്ശേരി ഒറവില്‍ തപസ്യയില്‍ ബിദിന്റെ വീട്ടില്‍ നിന്നാണ് എക്സൈസ് സംഘം വ്യാജ വാറ്റ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പറളി എക്സൈസ് ഇന്‍സ്പെക്ടര്‍ അജിത്തും സംഘവും നടത്തിയ റെയ്ഡിലാണ് ലിറ്റര്‍ കണക്കിന് ചാരായം പിടികൂടിയത്.
സംഭവത്തില്‍ ബിദിന്റെ സഹോദരന് ബോബി (48)യെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ലോക്ഡോണ്‍ തുടങ്ങിയത് മുതല്‍ ബിജെപിയും സംഘ പ്രവര്‍ത്തകരും ഈ പ്രദേശത്ത് തമ്പടിച്ചിരുന്നു. നേരം ഇരുട്ടുന്നതോടെ പുറത്ത് നിന്നും ഇവിടേക്ക് ആളുകള്‍ എത്തുന്നത് പതിവാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയിലും നിയമ സഭാതിരഞ്ഞെടുപ്പ് വേളയിലും ബിജെപി ഇവിടെ വ്യാപകമായി വ്യാജ വാറ്റ് ഒഴുക്കിയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.
RELATED STORIES
'ബിജെപിക്ക് വോട്ട്'; അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരേ തൃണമൂലും മമതയും
2 May 2024 11:40 AM GMTപോലിസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി ലഹരി സംഘം
2 May 2024 11:39 AM GMTവടകരയിലെ വർഗീയ ധ്രുവീകരണം കലക്ടർ ഇടപെടണം: എസ്ഡിപിഐ
2 May 2024 11:38 AM GMTനോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്|thejasnews
2 May 2024 11:27 AM GMTമുന്നറിയിപ്പില്ലാതെ കൂട്ടഅവധി; 1.88 ലക്ഷംരൂപയുടെ നഷ്ടമുണ്ടാക്കി; 14...
2 May 2024 10:39 AM GMTടയര്‍മാറ്റാന്‍ നിര്‍ത്തിയ കാറില്‍ ലോറിയിടിച്ചു; രണ്ട് വയസുകാരന്...
2 May 2024 10:33 AM GMT