Football

ആഫ്‌ക്കോണ്‍; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഈജിപ്തിനെ വീഴ്ത്തി ഡിആര്‍ കോങ്കോ ക്വാര്‍ട്ടറില്‍

ആഫ്‌ക്കോണ്‍; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഈജിപ്തിനെ വീഴ്ത്തി ഡിആര്‍ കോങ്കോ ക്വാര്‍ട്ടറില്‍
X

കെയ്‌റോ: ആഫ്‌ക്കോണില്‍ ഈജിപ്ഷ്യന്‍ ദുരന്തം. ഏഴ് തവണ ചാംപ്യന്‍മാരായ ഈജിപ്തിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 7-8ന് വീഴ്ത്തിയാണ് കോങ്കോയുടെ നേട്ടം. തോല്‍വിയോടെ ഈജിപ്ത് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. എക്‌സാട്രാ ടൈമം വരെ സ്‌കോര്‍ 1-1 എന്ന നിലയിലായിരുന്നു. പരിക്കിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ മുഹമ്മദ് സലാഹിന്റെ അഭാവത്തിലാണ് ഈജിപ്ത് ഇറങ്ങിയത്. ആദ്യമായാണ് കോങ്കോ ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഈജിപ്ഷ്യന്‍ താരം മുഹമ്മദ് ഹംദി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു. 37ാം മിനിറ്റില്‍ എലിയയിലൂടെ കോങ്കോ ലീഡെടുത്തു. തുടര്‍ന്ന് 45ാം മിനിറ്റിലാണ് ഈജിപ്ത് അബ്ദാലിലൂടെ സമനില പിടിച്ചത്. കോങ്കോ ഗോള്‍കീപ്പര്‍ ലയണല്‍ മപ്‌സിയാണ് അവസാനത്തെ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത്.





Next Story

RELATED STORIES

Share it