കഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
പെരുമ്പാവൂര്‍: കഞ്ചാവ് ചെടികളുമായി അന്തര്‍ സംസ്ഥാനക്കാരന്‍ പിടിയിലായി. അസം സ്വദേശി ഹാറോണ്‍ റഷീദാണ് (55) കുന്നത്തുനാട് എക്‌സൈസ് സര്‍ക്കിള്‍ ടീം കുറ്റിപ്പാടം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ പിടിയിലായത്. പ്രതി വാടകക്ക് താമസിക്കുന്ന വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് കഞ്ചാവ് ചെടികള്‍ നിയമവിരുദ്ധമായി നട്ടുപരിപാലിച്ചത്. പച്ചക്കറി തോട്ടത്തിന്റെ മറവിലാണ് രഹസ്യമായി കഞ്ചാവ് ചെടികള്‍ നട്ടിരുന്നത്.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്ബിനുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇന്റലിജിന്‍സ് ബ്യൂറോ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒഎന്‍ അജയകുമാര്‍, അസി. ഇന്‍സ്‌പെക്ടര്‍ സലിം യൂസഫ്, പ്രിവന്റിവ് ഓഫിസര്‍ ഗ്രേഡ് എംഎ അസൈനാര്‍, സിവില്‍ ഓഫിസര്‍മാരായ എംആര്‍ രാജേഷ്, പിവി വികാന്ത്, എബി സുരേഷ്, വനിത സിവില്‍ ഓഫിസര്‍ പിബി ടിന്റു എന്നിവര്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
RELATED STORIES
രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍; അമേത്തിയില്‍ കെഎല്‍ ശര്‍മ
3 May 2024 5:29 AM GMTഐപിഎല്‍ അപരാജിതരെ സണ്‍റൈസേഴ്സ് വീഴ്ത്തി; ഒരു റണ്‍ തോല്‍വിയില്‍...
2 May 2024 6:15 PM GMT'400 സ്ത്രീകളെ ബലാല്‍സംഗം ചെയ്തയാള്‍ക്ക് വോട്ട് ചെയ്യാനാണ് പറയുന്നത്'; ...
2 May 2024 2:13 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMT'ബിജെപിക്ക് വോട്ട്'; അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരേ തൃണമൂലും മമതയും
2 May 2024 11:40 AM GMTപോലിസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി ലഹരി സംഘം
2 May 2024 11:39 AM GMT