എ ആര്‍ റഹ്മാന്റെ മാതാവ് കരീമാ ബീഗം നിര്യാതയായി
വാര്‍ധക്യ സഹജമായ അസുഖങ്ങളെതുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം
BY SRF28 Dec 2020 10:32 AM GMT
X
SRF28 Dec 2020 10:32 AM GMT
ചെന്നൈ: ഇതിഹാസ സംഗീതജ്ഞന്‍ എ ആര്‍ റഹ്മാന്റെ മാതാവ് കരീമാ ബീഗം (75)നിര്യാതയായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെതുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. മാതാവിന്റെ ചിത്രം റഹ്മാന്‍ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിട്ടുണ്ട്. സംഗീത സംവിധായകന്‍ ആര്‍ കെ ശേഖറിന്റെ പത്‌നിയാണ് കരീമ.
മാതാവുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് റഹ്മാന്‍. താന്‍ സംഗീതം തൊഴിലാക്കുമെന്ന് ആദ്യം തിരിച്ചറിഞ്ഞ വ്യക്തി ഉമ്മയാണെന്ന് അഭിമുഖങ്ങളില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. മാതാവിനെ ഏറെ ബഹുമാനിക്കുന്നെന്നും റഹ്മാന്‍ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. കരീമയ്ക്ക് റഹ്മാനെ കൂടാതെ മൂന്നു മക്കളുണ്ട്. ഗായിക എ ആര്‍ റെയ്ഹാന, ഫാത്തിമ, ഇശ്‌റത് എന്നിവരാണ് മറ്റു മക്കള്‍.
Next Story
RELATED STORIES
ഒമാന്‍ എ ഡിവിഷന് ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം
8 May 2024 2:17 PM GMTക്രിക്കറ്റ് ഒരുപാട് മാറി; ഓള്‍റൗണ്ടര്‍മാര്‍ വംശനാശത്തിലേക്ക്...
4 May 2024 7:52 AM GMTഹാര്‍ദിക്കിനെതിരെ നടപടി; 25 ലക്ഷം രൂപ പിഴ അടയ്ക്കണം
1 May 2024 3:00 PM GMTട്വന്റി-20 ലോകകപ്പ്; വിക്കറ്റ് കീപ്പര്‍മാരില്‍ സഞ്ജുവിന് ആദ്യ പരിഗണന
29 April 2024 12:43 PM GMTഐപിഎല്‍; രാജസ്ഥാന് പ്ലേ ഓഫ് ടിക്കറ്റ്; ക്യാപ്റ്റന്റെ ഇന്നിങ്സുമായി...
27 April 2024 6:12 PM GMTഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMT