Latest News

രാജസ്ഥാനിൽ ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു; ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു

രാജസ്ഥാനിൽ ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു; ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു
X

ജയ്പൂര്‍: ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് സ്ത്രീകളും കുട്ടികളുമടക്കം ഒരു കുടുംബത്തിലെ ഏഴ് പേര്‍ വെന്തുമരിച്ചു. രാജസ്ഥാനിലെ സിക്കാറില്‍ ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശികളായ കാര്‍ യാത്രികര്‍ സലാസറില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം.

55 കാരിയായ നീലം ഗോയല്‍, മകന്‍ അഷുതോഷ് ഗോയല്‍ (35), മഞ്ജു ബിന്ദാല്‍(58), മകന്‍ ഹാര്‍ദിക് ബിന്ദാല്‍ (37), ഭാര്യ സ്വാതി ബിന്ദാല്‍ (32) എന്നിവരും രണ്ട് കുട്ടികളുമാണ് മരിച്ചത്. ചുരു ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ട്രക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. എതിര്‍ദിശയില്‍ നിന്നുള്ള വാഹനം ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് ട്രക്കില്‍ ഇടിക്കുകയും ഗ്യാസ് കിറ്റ് പൊട്ടിത്തെറിച്ച് തീപിടിക്കുകയുമായിരുന്നു.

Next Story

RELATED STORIES

Share it