Kannur

ഡ്രൈവിങിനിടെ ഹൃദയം നിലച്ചു; കുരുന്നു ജീവനുകള്‍ സുരക്ഷിതമാക്കി നിക്സന്റെ അവസാനയാത്ര

ഡ്രൈവിങിനിടെ ഹൃദയം നിലച്ചു; കുരുന്നു ജീവനുകള്‍ സുരക്ഷിതമാക്കി നിക്സന്റെ അവസാനയാത്ര
X

കണ്ണൂര്‍: ഓട്ടോ റിക്ഷ ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായപ്പോള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിതരാക്കി ഡ്രൈവറുടെ മരണം. വേദന കൊണ്ട് പിടഞ്ഞസമയം വാഹനം മതിലില്‍ ഇടിച്ചുനിര്‍ത്തിയാണ് നിക്സന്‍ ജയിംസ് എന്ന ഡ്രൈവര്‍ കുട്ടികളെ രക്ഷിച്ചത്. മരണം അരികിലെത്തിയപ്പോള്‍ വാഹനത്തില്‍ നിക്സന്‍ സുരക്ഷിതമാക്കിയ അഞ്ച് കുട്ടികള്‍ ഉണ്ടായിരുന്നു. വെളളിയാഴ്ച വൈകിട്ട് നാലരയോടെ തലശ്ശേരിയിലെ സാന്‍ജോസ് സ്‌കൂളില്‍ നിന്ന് പത്ത് കുട്ടികളുമായാണ് നിക്സന്റെ പതിവ് യാത്ര തുടങ്ങിയത്. അഞ്ച് പേരെ ഇറക്കി, ഗോപാല്‍ പേട്ടയിലെ ഇടറോഡിലേക്ക് കയറിയ ഉടന്‍ ഹൃദയാഘാതമുണ്ടായി. അതേസമയം കുട്ടികള്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. നെഞ്ച് സ്റ്റിയങ്ങില്‍ മുട്ടി ഹോണ്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. നിര്‍ത്താതെയുളള ഈ ഹോണടി കേട്ടാണ് ആളുകള്‍ ഓടിയെത്തിയത്. അപ്പോഴേക്കും ബോധരഹിതനായ നിക്സനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

എല്‍കെജി, യുക്കെജിയിലും ഒന്നാം ക്ലാസിലും പഠിക്കുന്ന കുട്ടികളായിരുന്നു ഓട്ടോ റിക്ഷയിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട് ഓട്ടോ കൈവിട്ട് പോകുമ്പോള്‍ അവിടെയുള്ള മതിലിനോട് ചേര്‍ത്ത് ഓട്ടോ നിര്‍ത്തുകയായിരുന്നു നിക്സണ്‍.





Next Story

RELATED STORIES

Share it