വിഴിഞ്ഞവും കണ്ണീര്‍ തീരങ്ങളും; ഡോക്യൂമെന്ററി പ്രകാശനം ചെയ്തു
കെസിബിസി യുടെ ആസ്ഥാനമായ കൊച്ചി പി ഒ സി യില്‍ നടന്ന ചടങ്ങില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി ഡോക്യൂമെന്റ്ററിയുടെ പ്രകാശനം നിര്‍വ്വഹിച്ചു
കൊച്ചി: വിഴിഞ്ഞം അദാനി തുറമുഖം തിരുവനന്തപുരത്തെ തീരങ്ങളില്‍ വിതയ്ക്കുന്ന നാശത്തിന്റെയുംതീരദേശ ജനതയുടെ ജീവിതം തകര്‍ത്തെറിയുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചളുടെയും വെളിപ്പെടുത്തലുമായിവിഴിഞ്ഞവും കണ്ണീര്‍ത്തീരങ്ങളും എന്ന ഡോക്യുമെന്ററി പ്രകാശനം ചെയ്തു.കെസിബിസി യുടെ ആസ്ഥാനമായ കൊച്ചി പി ഒ സി യില്‍ നടന്ന ചടങ്ങില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി ഡോക്യൂമെന്റ്ററിയുടെ പ്രകാശനം നിര്‍വ്വഹിച്ചു.
തീരപ്രദേശത്തെ ജനതയുടെയും ഗ്രാമങ്ങളുടെയും സങ്കടകരവും പരിതാപകാരവുമായ അവസ്ഥ യാഥാര്‍ഥ്യ ബോധത്തോടും സത്യസന്ധമായും അവതരിപ്പിക്കുന്നതില്‍ ഡോക്യൂമെന്റ്ററി നൂറു ശതമാനവും വിജയിച്ചു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.കെസിബിസി മീഡിയാ കമ്മീഷന്‍ സെക്രട്ടറിയും ഡോക്യൂമെന്റ്ററിയുടെ നിര്‍മ്മാതാവും ആയ ഫാ. ഡോ. സിബു ഇരിമ്പിനിക്കല്‍ ആമുഖ പ്രസംഗം നടത്തി.
വിഴിഞ്ഞം തുറമുഖത്തിന്റെയും തീരപ്രദേശങ്ങളുടെയും പച്ചയായ ചിത്രങ്ങള്‍ വരച്ചുകാട്ടുന്ന ആദ്യ ഡോക്യൂമെന്റ്ററിയാണ് 'വിഴിഞ്ഞവും കരയുന്ന തീരങ്ങളും' എന്ന് അദ്ദേഹം പറഞ്ഞു.കെസിബിസി ന്യൂസ് മാനേജിങ് എഡിറ്റര്‍ കൂടിയായ ജോമോന്‍ ജോ പരവേലില്‍ ആണ് ഡോക്യൂമെന്റ്ററി സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. അജിത് ശംഘുമുഖം കാമറയും, സുനീഷ് എന്‍ വി ചിത്ര സംയോജനവും, സ്റ്റീഫന്‍ ചാലക്കര വിവരണവും നല്‍കിയിരിക്കുന്ന ഡോക്യൂമെന്റ്ററിയുടെ ദൈര്‍ഘ്യം ഇരുപത് മിനിറ്റാണ്. കെസിബിസിയുടെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാരും പി ഒ സി യിലെ സ്റ്റാഫും ആദ്യ പ്രദര്‍ശനത്തില്‍ സന്നിഹിതരായിരുന്നു.
RELATED STORIES
കൊച്ചിയിലെ കുഞ്ഞിന്റെ മരണം തലയോട്ടി തകര്‍ന്ന്, കീഴ്ത്താടി പൊട്ടി
3 May 2024 4:20 PM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTതൂശൂരില്‍ ബസ്സില്‍ ജീപ്പിടിച്ച് രണ്ട് മരണം; 12 പേര്‍ക്കു പരിക്ക്
3 May 2024 2:54 PM GMTകള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്; ബീച്ചിലേക്കുള്ള യാത്രയും കടലിലെ...
3 May 2024 11:53 AM GMTകൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; മൂന്ന് പേര് കസ്റ്റഡിയില്‍
3 May 2024 10:49 AM GMTഉഷ്ണതരംഗം: മദ്റസകള്‍ക്ക് മെയ് ആറ് വരെ അവധി
3 May 2024 10:36 AM GMT